

കറുപ്പും തവിട്ടും നീലയും ഒക്കെ നിറമുള്ള കണ്ണുകള്‍ ഉള്ളവര്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ അവയില്‍ തവിട്ട് അഥവാ ബ്രൗണ്‍നിറത്തിലുള്ള കണ്ണുള്ളവര്‍ക്ക് ധാരാളം പ്രത്യേകതയുണ്ടെന്നാണ് Personality and Individual Differences എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത്. ബ്രൗണ്‍ നിറമുളള കണ്ണുകളുള്ള പുരുഷന്മാര്‍ പലപ്പോഴും മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ആധിപത്യം പുലര്‍ത്തുന്നവരാണെന്നാണ് കണക്കാക്കുന്നത്.
വ്യക്തിത്വ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഒരാളെ നമ്മള്‍ ആദ്യം കാണുമ്പോള്‍ അവരുടെ കണ്ണുകള്‍ നമ്മേ സ്വാധീനിക്കാറുണ്ട് എന്നാണ്. ബ്രൗണ്‍ നിറത്തിലുള്ള കണ്ണുള്ളവര്‍ സാധാരണയായി സൗഹൃദം ഇഷ്ടപ്പെടുന്നവരും വിശ്വസിക്കാവുന്നവരും ഊഷ്മളമായ സ്വഭാവമുള്ളവരും ആയിരിക്കും. ഈ സ്വഭാവ സവിശേഷതകള്‍ക്ക് ജനിതകമായി കണ്ണുകളുടെ നിറവുമായി ബന്ധമില്ലെങ്കിലും പൊതു സ്വഭാവമനുസരിച്ചാണ് ഈ കണ്ടുപിടുത്തങ്ങള്‍. പഠനം അനുസരിച്ച് ഇരുണ്ട നിറമുളള കണ്ണുകള്‍ ആത്മാര്‍ഥത, ക്ഷമ, സ്ഥിരത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് അവരെ സൂപ്പര്‍ പവര്‍ ഉള്ളവരെന്ന് വിളിക്കുന്നത്.

കണ്ണുകള്‍ക്ക് തവിട്ട് നിറം അഥവാ ബ്രൗണ്‍നിറം ലഭിക്കാന്‍ കാരണം മെലാനിന്റെ അളവ് കൂടുന്നതുകൊണ്ടാണ്. മെലാനിന്‍ മുടിക്കും ചര്‍മ്മത്തിനും നിറം കൊടുക്കുന്ന ഒരു പിഗ്മെന്റാണ്. മെലാനില്‍ പ്രകാശം ആഗിരണം ചെയ്യുകയും ദോഷകരമായ അള്‍ട്രാവൈലറ്റ് രശ്മികളില്‍നിന്ന് സ്വാഭാവികമായി സംരക്ഷണം നല്‍കുകയും ചെയ്യുന്നു. ബ്രൗണ്‍ നിറമുള്ള കണ്ണുകള്‍ ഉള്ളവര്‍ക്ക് മാക്യുലര്‍ ഡീജനറേഷന്‍ പോലെ അള്‍ട്രാവയലറ്റ് രശ്മികള്‍ മൂലമുണ്ടാകുന്ന നേത്രരോഗങ്ങള്‍ക്കുള്ള സാധ്യത കുറവാണെന്ന് പഠനത്തില്‍ പറയുന്നു.
ബ്രൗണ്‍നിറമുളള കണ്ണുകള്‍ പലപ്പോഴും വൈകാരികമായ ശക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിലും മറ്റ് ദക്ഷിണേന്ത്യന്‍ രാജ്യങ്ങളിലും കവികളിലും കലാകാരന്മാരും വിശ്വസ്തതയുടെയും കരുണയുടെയും ജ്ഞാനത്തിന്റെയും പ്രതീകങ്ങളായി ഇത്തരം പ്രത്യേകതയുള്ളവരെ ചിത്രീകരിച്ചിട്ടുണ്ട്.

Content Highlights :People with brown eyes have superpowers; they have some special features.