54-ാമത് ദേശീയ ദിനം ആഘോഷിക്കാൻ ഒരുങ്ങി യുഎഇ; വെടിക്കെട്ടും ഡ്രോണ്‍ ഷോയും ഉള്‍പ്പെടെയുളള വ്യത്യസ്ത പരിപാടികൾ

ദേശീയ ദിനമായ ഈദ് അൽ ഇത്തിഹാദ് ആഘോഷിക്കാൻ ഒരുങ്ങി ദുബായ്

54-ാമത് ദേശീയ ദിനം ആഘോഷിക്കാൻ ഒരുങ്ങി യുഎഇ; വെടിക്കെട്ടും ഡ്രോണ്‍ ഷോയും ഉള്‍പ്പെടെയുളള വ്യത്യസ്ത പരിപാടികൾ
dot image

യുഎഇയുടെ 54-ാമത് ദേശീയ ദിനമായ ഈദ് അൽ ഇത്തിഹാദ് ആഘോഷിക്കാൻ ദുബായ് ഒരുങ്ങി. ഈ മാസം 27 മുതല്‍ ഡിസംബര്‍ മൂന്ന് വരെ ഒരാഴ്ചയിലധികം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് ദേശീയ ദിനത്തിന്റെ ഭാഗമായി ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കുന്നത്. വെടിക്കെട്ടും ഡ്രോണ്‍ ഷോയും ഉള്‍പ്പെടെയുളള വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഡിസംബര്‍ 1 മുതല്‍ 3 വരെയുളള ദിവസങ്ങളില്‍ രാത്രി 9 മണി വരെ വെടിക്കെട്ട് അരങ്ങേറും. യുഎഇ പതാകയുടെ നിറങ്ങളിലാകും ആകര്‍ഷകമായ വെടിക്കെട്ട് അണിയിച്ചൊരുക്കുക.

ഡിസംബര്‍ 1, 2 തീയതികളില്‍ യുഎഇയുടെ പ്രമേയം ഉള്‍പ്പെടുത്തിയുളള ഡ്രോണ്‍ ഷോക്കും ഗ്ലോബല്‍ വില്ലേജ് വേദിയാകും. ഡിസംബര്‍ 1 മുതല്‍ 3 വരെ ദിവസേന രണ്ടുതവണ മരുഭൂമിയില്‍ നിന്ന് നക്ഷത്രങ്ങളിലേക്ക് എന്ന പ്രമേയത്തിലുളള വ്യത്യസ്തമായ കലാപരിപാടിയും അരങ്ങേറും. പരമ്പരാഗത യോള, ഹര്‍ബിയ ഷോകള്‍, എമിറാത്തി പാരമ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന സാംസ്‌കാരിക ഇന്‍സ്റ്റേലേഷനുകള്‍ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കും. എമിറേറ്റ്‌സ് പവലിയന്‍, കമ്മ്യൂണിറ്റി പവലിയന്‍, ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ വര്‍ക്ക്‌സ് പവലിയന്‍ തുടങ്ങി വേറെയും ആകർഷകമായ ആഘോഷങ്ങൾ ഉണ്ട്.

എമിറേറ്റ്‌സ് പവലിയന്‍, കമ്മ്യൂണിറ്റി പവലിയന്‍, ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ വര്‍ക്ക്‌സ് പവലിയന്‍ തുടങ്ങി വേറെയും ഉണ്ട് ആകര്‍ഷണങ്ങള്‍.ആഘോഷങ്ങളുടെ ഭാഗമായി കവാടങ്ങളിലും ലാന്‍ഡ്മാര്‍ക്കുകളിലും തെരുവുകളിലും പ്രത്യേക അലങ്കാരങ്ങളും ഒരുക്കും. ഇതിനു പുറമേ, റൈപ് മാർക്കറ്റ്, ധായ് ദുബായ് ലൈറ്റ് ആർട്ട് ഫെസ്റ്റിവൽ, കോക്കകോള അരീനയിലെ സംഗീത, കോമഡി ഷോകൾ എന്നിവയും ശ്രദ്ധേയമാണ്.

Content Highlight: Dubai prepares to celebrate Eid al-Ittihad, the national day

dot image
To advertise here,contact us
dot image