ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് മർദ്ദനം, തല ചുമരിലിടിപ്പിച്ചും ക്രൂരത; കോട്ടയത്ത് ഭർത്താവിനെതിരെ പരാതി

കുട്ടികളെ കൊല്ലുമെന്നും ഇയാള്‍ പറഞ്ഞതായി യുവതിയുടെ പരാതിയില്‍ പറയുന്നു

ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് മർദ്ദനം, തല ചുമരിലിടിപ്പിച്ചും ക്രൂരത; കോട്ടയത്ത് ഭർത്താവിനെതിരെ പരാതി
dot image

കോട്ടയം: കുമരനല്ലൂരില്‍ ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചു. ഭര്‍ത്താവ് ജയന്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് രമ്യ മോഹന്‍ പരാതി നല്‍കി. ജീവിതത്തില്‍ നിന്നും ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. നാല് വര്‍ഷമായി ജയന്‍ യുവതിയെ ക്രൂരമായി മര്‍ദിക്കുകയാണ്. ഇതിനിടെ ഒരു തവണ പരാതി നല്‍കുകയും ജയനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അത് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ശനിയാഴ്ച നടന്ന മര്‍ദ്ദനം സഹിക്കവയ്യാതെ യുവതി വീണ്ടും പരാതി നല്‍കുകയായിരുന്നു. തല പിടിച്ച് ചുമരില്‍ ഇടിച്ചായിരുന്നു മര്‍ദനം. മര്‍ദ്ദനത്തിന് പിന്നാലെ കുട്ടികളെ കൊല്ലുമെന്നും ഇയാള്‍ പറഞ്ഞതായി യുവതിയുടെ പരാതിയില്‍ പറയുന്നു. സ്‌നേഹ പ്രകടനം നടത്തിയതിന് ശേഷമായിരുന്നു ശനിയാഴ്ചത്തെ മര്‍ദനമെന്ന് യുവതി പറഞ്ഞു.

മര്‍ദനത്തിന് പിന്നാലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ യുവതി ചികിത്സ തേടി. സംഭവത്തില്‍ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഗാര്‍ഹിക പീഡനം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നിലവില്‍ ജയന്‍ ഒളിവിലാണ്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. രമ്യയുടെയും മക്കളുടെയും പേരിലാണ് സ്വത്തുക്കള്‍. ഈ സ്വത്തുക്കള്‍ക്ക് വേണ്ടിയാണ് ഇയാള്‍ ക്രൂരമായി മര്‍ദിക്കുന്നതെന്നാണ് യുവതി പറയുന്നത്. തന്റെ ജീവിതത്തില്‍ നിന്നും ഒഴിഞ്ഞുപോകില്ലെങ്കില്‍ ആത്മഹത്യ ചെയ്യണമെന്നും ഇയാള്‍ പറയാറുണ്ടെന്നും രമ്യ പറഞ്ഞു.

Content Highlights: Complaint against Husband for beat Women in Kottayam

dot image
To advertise here,contact us
dot image