ബിഹാറിൽ ഇന്ത്യാ സഖ്യത്തിന് വിജയം പ്രവചിച്ച് രണ്ട് എക്‌സിറ്റ് പോളുകള്‍; 144 സീറ്റുകൾ വരെ നേടാമെന്ന് പ്രവചനം

ഇന്ത്യാ സഖ്യത്തിന് മുന്നേറ്റം പ്രവചിച്ച് രണ്ട് എക്‌സിറ്റ് പോളുകള്‍

ബിഹാറിൽ ഇന്ത്യാ സഖ്യത്തിന് വിജയം പ്രവചിച്ച് രണ്ട് എക്‌സിറ്റ് പോളുകള്‍; 144 സീറ്റുകൾ വരെ നേടാമെന്ന് പ്രവചനം
dot image

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ സര്‍വേകളില്‍ ഇന്ത്യാ സഖ്യത്തിന് മുന്നേറ്റം പ്രവചിച്ച് രണ്ട് എക്‌സിറ്റ് പോളുകള്‍. ജേണോ മിറര്‍, ഡിബി ലൈവ് എന്നീ സര്‍വേകളാണ് ഇന്ത്യാ സഖ്യത്തിന് വിജയം പ്രവചിച്ചിക്കുന്നത്. മറ്റ് എക്‌സിറ്റ് പോളുകള്‍ പലതും എന്‍ഡിഎ സഖ്യം കൃത്യമായ മുന്‍തൂക്കത്തോടെ അധികാരം നിലനിര്‍ത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലമാണ് പുറത്തുവിടുന്നത്. ഹിന്ദി ന്യൂസ് പോര്‍ട്ടലായ ജേണോ മിറര്‍ നടത്തിയ എക്സിറ്റ് പോളില്‍ 130 മുതല്‍ 140 വരെ സീറ്റ് ഇന്ത്യാ സഖ്യം നേടുമെന്നാണ് പറയുന്നത്. ഡിബി ലൈവ് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഇത് 130-144 വരെ ഉയരുമെന്ന പ്രതീക്ഷയാണ് ഇന്ത്യാ സഖ്യത്തിന് നല്‍കുന്നത്.

മറ്റ് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ എന്‍ഡിഎ സഖ്യത്തിന് മേല്‍കൈ നല്‍കുമ്പോള്‍ ജേണോ മിറര്‍ 100-110 സീറ്റും ഡിബി ലൈവ് 95-109 സീറ്റ് മാത്രമേ നേടുവെന്നാണ് പറയുന്നത്. കൂടാതെ, അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം 4 സീറ്റ് വരെ നേടുമെന്നും മറ്റുള്ളവര്‍ പരമാവധി 3 സീറ്റ് നേടുമെന്നുമാണ് ജേണോ മിറര്‍ പ്രവചനം. എന്നാല്‍ ഡിബി ലൈവ് പ്രകാരം മറ്റുള്ളവര്‍ക്ക് പരമാവധി 8 സീറ്റുവരെ ലഭിക്കുമെന്നാണ് ഫലം വ്യക്തമാക്കുന്നത്.

അതേസമയം 130ലേറെ സീറ്റുകളാണ് മറ്റ് പല എക്‌സിറ്റ് പോളുകളും എന്‍ഡിഎ സഖ്യത്തിന് പ്രവചിക്കുന്നത്. 122 സീറ്റാണ് ബിഹാറില്‍ കേവലഭൂരിപക്ഷത്തിന് ആവശ്യം. ഇന്ത്യാ സഖ്യം 100ലേറെ സീറ്റ് കടക്കുമെന്നു പ്രവചിക്കുന്നത് നാല് എക്സിറ്റ് പോളുകള്‍ മാത്രമാണ്. ഏറെ അവകാശവാദവുമായി എത്തിയ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി വലിയ ചലനമുണ്ടാക്കില്ലെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. ചില എക്സിറ്റ് പോളുകള്‍ ജന്‍ സുരാജിന് പരമാവധി 5 സീറ്റ് പ്രവചിക്കുമ്പോള്‍ മറ്റു ചിലത് ഓരു സീറ്റ് പോലും ലഭിക്കില്ലെന്ന പോള്‍ ഫലമാണ് പുറത്തുവിടുന്നത്. ബിഹാറിൽ രണ്ടാംഘട്ടങ്ങളിലായി 122 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. നവംബർ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 65.08 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ രണ്ടാംഘട്ടത്തിൽ 64.14 ശതമാനമായിരുന്നു പോളിംഗ്.

Content Highlights: Only two exit polls predicted win for INDIA alliance in Bihar exit poll surveys

dot image
To advertise here,contact us
dot image