തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

10 ദിവസം മുമ്പാണ് വസന്തയ്ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
dot image

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചിറയൻകീഴ് അഴൂർ സ്വദേശി വസന്ത(77)യാണ് മരിച്ചത്. ഒരുമാസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു വസന്ത. 10 ദിവസം മുമ്പാണ് വസന്തയ്ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.

വീടുവിട്ട് പുറത്ത് പോകാത്ത ആളാണ് വസന്തയെന്നാണ് റിപ്പോർട്ട്. അസുഖത്തിൻ്റെ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല. വീട്ടിലെ മറ്റുള്ളവർക്ക് നിലവിൽ രോ​ഗലക്ഷണങ്ങളില്ല.

Content Highlights: A Women undergoing treatment for amoebic meningoencephalitis dies in Thiruvananthapuram

dot image
To advertise here,contact us
dot image