അമ്പൂരിയില്‍ വിഷ കൂണ്‍ കഴിച്ച് വീട്ടുകാർ ആശുപത്രിയിൽ; തക്കം നോക്കി വീട് കൊള്ളയടിച്ച് കള്ളന്മാർ, പിടിയില്‍

രണ്ടാം പ്രതിയ്ക്കായുള്ള അന്വേഷണം നെയ്യാര്‍ ഡാം പൊലീസ് ഊര്‍ജിതമാക്കി.

അമ്പൂരിയില്‍ വിഷ കൂണ്‍ കഴിച്ച് വീട്ടുകാർ ആശുപത്രിയിൽ; തക്കം നോക്കി വീട് കൊള്ളയടിച്ച് കള്ളന്മാർ, പിടിയില്‍
dot image

തിരുവനന്തപുരം: അമ്പൂരിയില്‍ വിഷ കൂണ്‍ കഴിച്ച് ആശുപത്രിയിലായവരുടെ വീട്ടില്‍ മോഷണം. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ടോണി, ലിനു എന്നിവരാണ് പിടിയിലായത്. അമ്പൂരി കാരിക്കുഴി സ്വദേശി മോഹനന്‍കാണിയുടെ വീട്ടിലാണ് മോഷണം നടന്നത്. റബര്‍ ഷീറ്റും ഒട്ടുപാലും പാക്കുമാണ് പ്രതികള്‍ മോഷ്ടിച്ചത്.

കാട്ടില്‍ നിന്ന് പറിച്ച വിഷകൂണ്‍ കഴിച്ചതിനെ തുടര്‍ന്ന് മോഹനന്‍കാണിയുടെ കുടുംബത്തിലെ എല്ലാവരും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം കുടുംബം അറിഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പിടിയിലായ ടോണി, ലിനു എന്നിവര്‍ ഒന്നും മൂന്നും പ്രതികളാണ്. രണ്ടാം പ്രതിയ്ക്കായുള്ള അന്വേഷണം നെയ്യാര്‍ ഡാം പൊലീസ് ഊര്‍ജിതമാക്കി.

Content Highlights:Robbery at a home of those hospitalized after eating poisonous mushrooms in amboori

dot image
To advertise here,contact us
dot image