

വനിതാ ഏകദിന ലോകകപ്പ് സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 320 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സ് നേടി. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
ഓപ്പണറായി ഇറങ്ങി 143 പന്തില്‍ നാല് സിക്‌സറും 20 ബൗണ്ടറിയും സഹിതം 169 റണ്‍സെടുത്താണ് വോള്‍വാര്‍ഡ് മടങ്ങിയത്. മറ്റൊരു ഓപ്പണര്‍ ടസ്മിന്‍ ബ്രിറ്റ്‌സ് 45 റണ്‍സും മാരിസാന്‍ കാപ്പ് 42 റണ്‍സും നേടി തിളങ്ങി.
33 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്ലോ ട്രയോണും 11 റണ്‍സെടുത്ത് പുറത്താകാതെ നിന്ന നദീന്‍ ഡി ക്ലെര്‍ക്കും മികച്ച സംഭാവന നല്‍കി. ഇംഗ്ലണ്ടിന് വേണ്ടി സോഫി എക്ലെസ്റ്റോണ്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലോറന്‍ ബെല്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി.
Content Highlights: Women’s World Cup Semifinal: Laura Wolvaardt 169 takes South Africa -W to 319/7 vs England-W