

ഏറെ നാളുകൾക്ക് ശേഷം സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ അപ്ഡേറ്റുമായി സംവിധായകൻ മേജർ രവി. ഒരു വലിയ പ്രോജക്റ്റ് വരുന്നുണ്ടെന്നും പതുക്കെ പറയാമെന്നും അദ്ദേഹം പറഞ്ഞു. ബഡാ അനൗൺസ്‌മെന്റ് ആയിരിക്കുമെന്നും പേടിക്കണ്ട നമ്മുടെ ഴോണർ തന്നെയാണെന്നും മേജർ പറഞ്ഞു. കൂടാതെ ലാലേട്ടൻ ആണോ നായകൻ എന്ന് ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട് അദ്ദേഹം ഒഴിഞ്ഞുമാറുകയും ചെയ്തു.
Pedikanda Polum 🫡
— Southwood (@Southwoodoffl) October 29, 2025
Only Lalettan's final confirmation is pending for this one.
Story based on Operation Sindoor.#Mohanlal pic.twitter.com/Dke6Ml7uEF
'ഒരു വലിയ പ്രോജക്റ്റ് വരുന്നുണ്ട്…പതുക്കെ പറയാം. ഒന്ന് ട്രാക്കിൽ ആവട്ടെ, ബഡാ അനൗൺസ്‌മെന്റ് ആയിരിക്കും. പ്രീവ്യൂയുവിന് നിങ്ങളെ എല്ലാവരെയും ഞാൻ വിളിക്കും അതിനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കും. ഹിന്ദിയിൽ ചെയ്യാൻ വെച്ചിരിക്കുന്ന ചിത്രം ഇപ്പോൾ പെൻഡിങ്ങിലാണ്. പാൻ ഇന്ത്യൻ ചിത്രം തന്നെയായിരിക്കും. പേടിക്കണ്ട നമ്മുടെ ഴോണർ തന്നെ', മേജർ രവി പറഞ്ഞു.
കീർത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ സിനിമകളിൽ ഉണ്ടായിരുന്ന ഈ കോംബോ കാണാൻ മലയാളികൾ കാത്തിരിക്കുകയാണ്. പതിവ് മേജർ രവി സിനിമകളെ പോലെ ഒരു പട്ടാളചിത്രമാകും ഇതെന്നാണ് സൂചന. ഓപ്പറേഷൻ സിന്ദൂറിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ സിനിമയിൽ മോഹൻലാൽ മേജർ മഹാദേവൻ ആയി തിരികെ എത്തുമെന്നാണ് റിപ്പോർട്ട്.
പേട്ട, 24 , ജനത ഗാരേജ്, മരക്കാർ തുടങ്ങിയ സിനിമകൾക്കായി കാമറ ചലിപ്പിച്ച എസ് തിരു ആണ് ഈ മേജർ രവി-മോഹൻലാൽ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുക. അനിമൽ എന്ന സിനിമയ്ക്കായി സംഗീതം ഒരുക്കിയ ഹർഷവർദ്ധൻ രാമേശ്വർ ആണ് സിനിമയുടെ മ്യൂസിക് ഡയറക്ടർ എന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇതിനെപ്പറ്റി ഔദ്യോഗിക സ്ഥിരീകരണം ഒന്നും മേജർ രവിയുടെയും മോഹൻലാലിൻ്റെയും ഭാഗത്തിനിന്ന് വന്നിട്ടില്ല.
Content Highlights: Director Major Ravi gives an update on his new movie