

കൊച്ചി: അങ്കമാലി എംഎൽഎ റോജി എം ജോൺ വിവാഹിതനാകുന്നു. അങ്കമാലി സ്വദേശി മാണിക്യമംഗലം പുളിയേലിപ്പടി കോലഞ്ചേരി വീട്ടിൽ ലിപ്സിയാണ് വധു. ഒക്ടോബർ 29-ന് അങ്കമാലി സെൻറ് ജോർജ് ബസലിക്കയിൽ വെച്ചാണ് വിവാഹം. ഇന്റീരിയർ ഡിസൈനറാണ് ലിപ്‌സി. ഒരു വർഷം മുൻപായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരിക്കും പങ്കെടുക്കുക.
Content Highlights: Angamaly MLA Roji M John gets married