

ബഹ്റൈനിൽ നടന്ന മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മലപ്പുറത്തിൻ്റെ അഭിമാനമായി തായ് ആയോധന കലയായ മൊയ്തായ് ഫുൾ കോൺടാക്ട് ഫൈറ്റ് ഇനത്തിൽ മത്സരിച്ച ഏക മലയാളികൂടിയായ പെൺകരുത്ത് നിഷാദ് അൻജൂമിനെ ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ ആദരിച്ചു.
ബിഎംഡിഎഫ് രക്ഷാധികാരി ബഷീർ അമ്പലായി മൊമെൻ്റോ നൽകി ആദരിച്ച ചടങ്ങിൽ ആക്ട്ടിംഗ് പ്രസിഡൻറ് റംഷാദ്, ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, വൈസ് പ്രസിഡൻറ് സക്കരിയ, ഓർഗനൈസിങ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി, ജോയിൻ്റ് സെക്രട്ടറി കാസിം പാടത്തകായിൽ, വൈസ് പ്രസിഡൻറ് മുനീർ വളാഞ്ചേരി തുടങ്ങിയവർ സംബന്ധിച്ചു.
Content Highlights: Bahrain honored by Malappuram District Forum