പൊതു അവധിയായ നാളെ സ്‌കൂളിലെത്താൻ വിദ്യാർത്ഥികൾക്ക് നിർദേശം; വിവാദമായതോടെ പിൻവലിച്ചു

സര്‍ക്കാര്‍ നാളെ പൊതുഅവധി പ്രഖ്യാപിച്ചിരിക്കെയാണ് വിചിത്ര നിര്‍ദേശം

പൊതു അവധിയായ നാളെ സ്‌കൂളിലെത്താൻ വിദ്യാർത്ഥികൾക്ക് നിർദേശം; വിവാദമായതോടെ പിൻവലിച്ചു
dot image

ഇടുക്കി: ദുര്‍ഗാഷ്ടമിയോട് അനുബന്ധിച്ച് പൊതുഅവധി ദിനമായ നാളെ സ്‌കൂളിലെത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ നിര്‍ദേശം വിവാദമായതോടെ പിൻവലിച്ചു. മൂന്നാര്‍ കൊരണ്ടിക്കാട് കര്‍മ്മലഗിരി സിഎംഐ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പലാണ് നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ നാളെ പൊതുഅവധി പ്രഖ്യാപിച്ചിരിക്കെയായിരുന്നു വിചിത്ര നിര്‍ദേശം. സംഭവം ചർച്ചയായതോടെ സ്കൂൾ നിർദേശം പിൻവലിക്കുകയായിരുന്നു. വിദ്യാർത്ഥികളോട് നാളെ സ്കൂളിൽ എത്തേണ്ടെന്ന് അറിയിച്ചു. റിപ്പോർട്ടർ വാർത്തയെ തുടർന്ന് അധികൃതർ ചർച്ച നടത്തിയാണ് പുതിയ തീരുമാനം കൈക്കൊണ്ടത്.

ടേം എക്‌സാം മുടങ്ങാതിരിക്കാനാണ് വിദ്യാർത്ഥികളോട് സ്കൂളിൽ വരാൻ പിടിഎ പ്രസിഡന്റ് പറഞ്ഞത്. മാതാപിതാക്കള്‍ സ്‌കൂള്‍ പ്രവര്‍ത്തക്കട്ടെ എന്ന് അഭിപ്രായപ്പെട്ടതായും പിടിഎ പ്രസിഡന്റ് സാജു കുഞ്ഞുമോന്‍ പറഞ്ഞിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികളോട് നാളെ സ്‌കൂളിലെത്താന്‍ നിര്‍ദേശം നല്‍കിയത്. പരീക്ഷയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണ പോലെ ക്ലാസുകള്‍ നടക്കുമെന്നും സ്കൂൾ പിടിഎ പ്രസിഡന്റ് പറഞ്ഞിരുന്നു.

Content Highlights: idukki School instructs students to report to school tomorrow, a public holiday

dot image
To advertise here,contact us
dot image