
തിരുവനന്തപുരം: വിതുരയില്‍ കാന്‍സര്‍ രോഗിയായ കുട്ടിയെയും കുടുംബത്തെയും പുറത്താക്കി വീട് ജപ്തി ചെയ്ത് സ്വകാര്യ ബാങ്ക്. വിതുര കൊപ്പം സ്വദേശി സന്ദീപിന്റെ വീടാണ് ജപ്തി ചെയ്തത്. ഇതോടെ സന്ദീപും കുടുംബവും പെരുവഴിയിലായി. സന്ദീപിന്റെ പത്തുവയസുളള മകന്‍ കാന്‍സര്‍ രോഗിയാണ്. കഴിഞ്ഞ ഒരുവര്‍ഷമായി ആര്‍സിസിയില്‍ ചികിത്സയിലാണ് കുട്ടി. ഈ കുഞ്ഞ് ഉൾപ്പെടെയുള്ള കുടുംബമാണ് ബാങ്കിന്‍റെ ജപ്തി നടപടിയെ തുടർന്ന് പെരുവഴിയിലായത്.
അതിനിടെ ഡിവൈഎഫ്ഐ-സിപിഐഎം പ്രവര്‍ത്തകരെത്തി വീടിന്റെ പൂട്ട് തകര്‍ത്ത് വീട്ടുകാരെ അകത്ത് കയറ്റി. ബിസിനസ് ആവശ്യത്തിനായി 49 ലക്ഷം രൂപയാണ് സന്ദീപ് വായ്പയെടുത്തത്. കൊവിഡ് വന്നതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ചോള മണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിന്നാണ് സന്ദീപ് ലോണെടുത്തത്.
Content Highlights: Private bank confiscate house and throw family out including cancer patient child in vithura