'ഓപ്പറേഷൻസിന്ദൂർ എന്ന പൂക്കളത്തിന് കേസെടുത്തെന്ന പ്രചരണം തെറ്റ്';വ്യാജപ്രചരണത്തിനെതിരെ കേസെടുക്കുമെന്ന് പൊലീസ്

കോടതിവിധി ലംഘിച്ച് കൊടിതോരണം കെട്ടിയതിനാണ് കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി

'ഓപ്പറേഷൻസിന്ദൂർ എന്ന പൂക്കളത്തിന് കേസെടുത്തെന്ന പ്രചരണം തെറ്റ്';വ്യാജപ്രചരണത്തിനെതിരെ കേസെടുക്കുമെന്ന് പൊലീസ്
dot image

കൊല്ലം: ശാസ്താംകോട്ട മുതുപിലാക്കാട് 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ പൂക്കളമിട്ടതിന് കേസെടുത്തെന്നത് വ്യാജ പ്രചരണമെന്ന് പൊലീസ്. പാര്‍ത്ഥസാരഥി ക്ഷേത്രമുറ്റത്ത് പൂക്കളമിട്ടതിനെതിരെ കേസെടുത്തെന്ന പ്രചരണമാണ് പൊലീസ് തള്ളിയത്. കോടതിവിധി ലംഘിച്ച് കൊടിതോരണം കെട്ടിയതിനാണ് കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ ഇട്ട പൂക്കളത്തിന് മുന്നില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ബിജെപി അനുഭാവികള്‍ പൂക്കളമിട്ടിരുന്നു. എന്നാല്‍ ക്ഷേത്രമുറ്റത്ത് കമ്മിറ്റി മാത്രമാണ് പൂക്കളമിടുന്നതെന്നും മറ്റ് പൂക്കളങ്ങള്‍ അനുവദിക്കില്ലെന്നും കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഇത് ചെറിയ രീതിയില്‍ സംഘര്‍ഷത്തിലേക്ക് നയിച്ചു.

മനപ്പൂര്‍വം സംഘര്‍ഷം ഉണ്ടാക്കാനാണ് പൂക്കളമിടുന്നതെന്ന് കാണിച്ച് ക്ഷേത്ര കമ്മിറ്റികള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസെത്തി പൂക്കളം മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും ബിജെപിക്കാര്‍ ഇട്ട പൂക്കളം മാറ്റിയിരുന്നില്ല. പിന്നാലെ 25ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. പൊലീസ് നടപടിക്കെതിരെ മുന്‍പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ അടക്കമുള്ള ബിജെപി അനുഭാവികള്‍ രംഗത്തെത്തിയിരുന്നു.

Content Highlights: Campaign to file a case against Operation Sindoor flower garden rejected by Police

dot image
To advertise here,contact us
dot image