കണ്ണൂരിൽ കരുത്ത് കാണിച്ച് എസ്എഫ്‌ഐ; സർവകലാശാല തെരഞ്ഞെടുപ്പിൽ മുന്നേറ്റം

ചെറുപുഴ നവജ്യോതി കോളേജിൽ 14 വർഷത്തെ കെഎസ്‌യു കോട്ട തകർത്താണ് എസ്എഫ്‌ഐയുടെ വിജയം

dot image

കണ്ണൂർ: കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് മുന്നേറ്റം. കൂത്തുപറമ്പ് നിർമ്മലഗിരി, മാടായി, ചെറുപുഴ നവജ്യോതി, പൈസക്കരി ദേവമാതാ കോളേജുകൾ എസ്എഫ്‌ഐ പിടിച്ചെടുത്തു. ശ്രീകണ്ഠപുരം എസ്ഇഎസ്, പയ്യന്നൂർ, തോട്ടട എസ്എൻ കോളേജുകൾ എസ്എഫ്‌ഐ നിലനിർത്തി. മട്ടന്നൂർ പിആർഎൻഎസ്എസ് കോളേജിൽ യുഡിഎസ്എഫ് വിജയിച്ചു. കൃഷ്ണമേനോൻ വനിതാ കോളേജിലും ഇരിട്ടി എംജി കോളേജിലും യുഡിഎസ്എഫ് യൂണിയൻ നിലനിർത്തി.

പെരിങ്ങോം ഗവണ്മെന്റ് കോളേജിൽ മുഴുവൻ സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു. മൂന്ന് വർഷത്തിന് ശേഷം പൈസക്കരി ദേവമാതാ കോളേജ് എസ്എഫ്‌ഐ തിരിച്ചു പിടിച്ചു. മത്സരം നടന്ന 10 സീറ്റിൽ മൂന്ന് മേജർ സീറ്റ് ഉൾപ്പെടെ ആറ് സീറ്റുകളിൽ എസ്എഫ്‌ഐ വിജയിച്ചു.

ചെറുപുഴ നവജ്യോതി കോളേജിൽ 14 വർഷത്തെ കെഎസ്‌യു കോട്ട തകർത്താണ് എസ്എഫ്‌ഐയുടെ വിജയം. കൂത്തുപറമ്പ് നിർമ്മല ഗിരിയിൽ ചെയർമാൻ ഉൾപ്പെടെ മുഴുവൻ സീറ്റും എസ്എഫ്‌ഐ നേടി. ബ്രണ്ണൻ, കണ്ണൂർ എസ്എൻ, പയ്യന്നൂർ, ശ്രീകണ്ഠാപുരം എസ്ഇഎസ് കോളേജുകളിൽ മുഴുവൻ സീറ്റും എസ്എഫ്‌ഐ നേടി.

Content Highlights: SFI Wins Kannur University election

dot image
To advertise here,contact us
dot image