
കേരള ക്രിക്കറ്റ് ലീഗില്‍ ചരിത്രം കുറിച്ച് തൃശൂര്‍ ടൈറ്റന്‍സ് താരം അജിനാസ് കെ. കെസിഎല്ലിലെ ആദ്യ ഹാട്രിക് വിക്കറ്റെന്ന ചരിത്രനേട്ടമാണ് അജിനാസ് സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരായ മത്സരത്തിലാണ് താരം പന്തുകൊണ്ട് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചത്.
മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ സൂപ്പര്‍ താരം സഞ്ജു സാംസണ്‍ അടക്കം മൂന്ന് പേരെയാണ് അജിനാസ് തുടരെ വീഴ്ത്തിയത്. തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന സഞ്ജുവിനെ പുറത്താക്കിയാണ് അജിനാസ് വരവറിയിച്ചത്. 46 പന്തുകള്‍ നേരിട്ട സഞ്ജു 89 റണ്‍സെടുത്ത് പുറത്തായി. ഒന്‍പതു സിക്‌സുകളും നാലു ഫോറുകളുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
സഞ്ജു പുറത്തായതിന് പിന്നാലെ 18ാം ഓവറില്‍ തന്നെ പിഎസ് ജെറിനെയും ആഷിഖിനെയും പുറത്താക്കിയ അജിനാസ് കെസിഎല്ലിലെ ആദ്യ ഹാട്രിക് വിക്കറ്റ് സ്വന്തമാക്കി. പിന്നെയും രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തി അജിനാസ് തിളങ്ങി. സാലി സാംസണ്‍ (16), മുഹമ്മദ് ഷാനു എന്നിവരെയാണ് അജിനാസ് പിന്നീട് പുറത്താക്കിയത്. ടൂര്‍ണമെന്റില്‍ താരത്തിന്റെ ആദ്യത്തെ ഫൈഫര്‍ വിത്ത് ഹാട്രിക് ആണിത്.
Content Highlights: Ajinas writes History, the show with first hat-trick of KCL-2