ലാസ്റ്റ് ബോൾ ഡ്രാമ!; സഞ്ജുവിന്റെ കൊച്ചിയെ തൂക്കി തൃശൂർ ഗഡികൾ

അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ച് തൃശൂർ ടൈറ്റൻസ്

dot image

ആവേശം അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ച് തൃശൂർ ടൈറ്റൻസ്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ നേടിയ 188 റൺസ് അവസാന പന്തിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ തൃശൂർ ടൈറ്റൻസ് മറികടന്നു.

തൃശൂരിന് വേണ്ടി അഹമ്മദ് ഇമ്രാൻ 40 പന്തിൽ 72 റൺസ് നേടി. 23 പന്തിൽ 42 റൺസ് നേടി സിജുമോൻ ജോസഫും 16 പന്തിൽ 31 റൺസ് നേടി അർജുൻ എൻ കെയും വിജയത്തിലേക്ക് ആഞ്ഞടിച്ചു.

നേരത്തെ സഞ്ജു സാംസണിന്റെ വെടിക്കെട്ടാണ് കൊച്ചിബ്ലൂ ടൈഗേഴ്‌സിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 46 പന്തിൽ ഒമ്പത് സിക്‌സറും നാല് ഫോറുകളും അടക്കം 89 റൺസ് നേടി. സഞ്ജുവിനെ അടക്കം പുറത്താക്കിയ അജിനാസിന്റെ ഹാട്രിക് മികവാണ് കൊച്ചിയെ തകർത്തത്. താരം മത്സരത്തിൽ അഞ്ചുവിക്കറ്റ് പ്രകടനം നടത്തി.

Content Highlights: Last ball drama!; thrissur titans beat Sanju's Kochi

dot image
To advertise here,contact us
dot image