'ആ സീൻ കറക്റ്റാണ്, എനിക്ക് അത് റിലേറ്റ് ചെയ്യാൻ കഴിയും…അവിടെ ഇതൊരു ട്രെൻഡാണ്'; മാളവിക മോഹനൻ

ഹൃദയപൂർവം സിനിമയുടെ ടീസറിലെ ആദ്യത്തെ ഫാഫ സീൻ വളരെ ശരിയാണെന്ന് നടി മാളവിക മോഹനൻ

dot image

ഹൃദയപൂർവം സിനിമയുടെ ടീസറിലെ ആദ്യത്തെ ഫാഫ സീൻ വളരെ ശരിയാണെന്ന് നടി മാളവിക മോഹനൻ. തനിക്ക് അത് ഭയങ്കരമായിട്ട് റിലേറ്റ് ചെയ്യാന്‍ കഴിഞ്ഞെന്നും നോര്‍ത്ത് ഇന്ത്യയില്‍ ഒക്കെ ഫാഫയെയും മലയാള സിനിമയെയും ഇഷ്ടാമാണെന്ന് പറയുന്നത് ഒരു ട്രെന്‍ഡ് ആണെന്നും നടി കുട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മാളവിക മോഹനന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

'ഹൃദയപൂർവ്വത്തിലെ ഫാഫ സീൻ വളരെ ശരിയാണ്, എനിക്ക് അത് ഭയങ്കരമായിട്ട് റിലേറ്റ് ചെയ്യാൻ കഴിഞ്ഞു. നോർത്ത് ഇന്ത്യയിൽ ഇപ്പോൾ ഇതൊരു ട്രെൻഡ് ആണ്. മലയാള സിനിമ ഇഷ്ടമാണ് ഫാഫയെ ഇഷ്ടമാണ് അങ്ങനെ പറയുന്നത് വളരെ കൂൾ ആണ് അവിടെ എന്റെ അടുത്ത് ഒരുപാട് പേർ വന്ന് പറഞ്ഞിട്ടുണ്ട് ഈ ഡയലോഗ്', മാളവിക മോഹനൻ പറഞ്ഞു.

അതേസമയം, ഒരു പക്കാ ഫൺ ഫാമിലി ചിത്രമാണ് ഹൃദയപൂർവ്വം എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ചിത്രത്തിൽ മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോ കയ്യടി നേടുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ട്രെയ്‌ലറിലെ ഗാനവും ശ്രദ്ധ നേടുന്നുണ്ട്. ആഗസ്റ്റ് 28 ന് ഓണം റിലീസായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം 28 ന് രാവിലെ 9.30 മുതലാണ് ഹൃദയപൂർവ്വത്തിന്റെ ഷോ ആരംഭിക്കുന്നത്.

ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നു.

Content Highlights: Malavika Mohanan says Fafa is the talk of the town in North India

dot image
To advertise here,contact us
dot image