പത്തനംതിട്ട കല്ലറക്കടവില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി; രണ്ടാമത്തെ ആൾക്കായി തിരച്ചിൽ

ഓണപ്പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാർത്ഥികളാണ് ഒഴുക്കിൽപ്പെട്ടത്

dot image

പത്തനംതിട്ട: പത്തനംതിട്ട അച്ചൻകോവിൽ നദിയിൽ ഒഴുക്കിൽപ്പെട്ട ഒരു വിദ്യാർത്ഥികളില്‍ ഒരാള്‍ മരിച്ചു. അജ്‌സൽ അജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നബീൽ നിസാം എന്ന രണ്ടാമനായി തിരച്ചിൽ തുടരുന്നു. കല്ലറക്കടവില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മാർത്തോമാ എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. മരിച്ച അജ്‌സൽ അജി അഞ്ചക്കാല സ്വദേശിയാണ്. നബീൽ നിസാം പത്തനംതിട്ട കൊന്നമൂട് സ്വദേശിയാണ്.

ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്. ഓണപ്പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാർത്ഥികളാണ് ഒഴുക്കിൽപ്പെട്ടത്. പുഴയിലെ തടയണയുടെ മുകൾ ഭാഗത്തുനിന്ന് കാൽവഴുതി താഴെ ഒഴുക്കിൽപ്പെടുകയായിരകുന്നു. ആദ്യം ഒരാൾ ഒഴുക്കിൽപ്പെടുകയും ഇയാളെ രക്ഷിക്കാൻ മറ്റൊരാൾ ഇറങ്ങുകയായിരുന്നു എന്നാണ് വിവരം. ഉയർന്ന ജലനിരപ്പുള്ള ആഴം കൂടിയ പ്രദേശമാണിവിടം.

Content Highlights: One of the students who was swept away in the Achankovil river died

dot image
To advertise here,contact us
dot image