ഉപേക്ഷിച്ച വസ്ത്രം തുമ്പായി; ഉള്ളിയേരിയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാള്‍ പിടിയില്‍

സംസാരിക്കാൻ എന്ന വ്യാജേന അടുത്തെത്തിയ ഇയാൾ, യുവതിയെ കടന്നുപിടിക്കുകയായിരുന്നു. യുവതി പ്രതിരോധിച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു

dot image

കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരിയിൽ സ്വകാര്യ ക്ലിനിക് ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാവ് പിടിയിൽ. മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിം ആണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ ക്ലിനിക്ക് തുറക്കാൻ എത്തിയ ജീവനക്കാരിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സംസാരിക്കാൻ എന്ന വ്യാജേന അടുത്തെത്തിയ ഇയാൾ, യുവതിയെ കടന്നുപിടിക്കുകയായിരുന്നു. യുവതി പ്രതിരോധിച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു.

യുവതിയുടെ പരാതിയിൽ അത്തോളി പൊലീസ് കേസെടുത്തിരുന്നു. സംഭവ സമയത്ത് പ്രതി ഉപയോഗിച്ചിരുന്ന വസ്ത്രം ഉള്ളിയേരിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിൽ നിന്ന് ലഭിച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പരപ്പനങ്ങാടി സ്വദേശിയായ മുഹമ്മദ് ജാസിം പിടിയിലായത്. സമാനമായ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

Content Highlights: Youth arrested for attempting crime at Ulliyeri

dot image
To advertise here,contact us
dot image