
ചെന്നൈ: നിലമ്പൂര്‍ എംഎല്‍എയായിരുന്ന പി വി അന്‍വര്‍ കേരളത്തില്‍ ഡിഎംകെ പ്രവര്‍ത്തനം സജീവമാക്കാ നുള്ള നീക്കം നടത്തിയെങ്കിലും അത് തകര്‍ന്നു പോയിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്വന്തം നിലയ്ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഡിഎംകെ. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ മത്സരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന അഞ്ച് മണ്ഡലങ്ങളില്‍ മത്സരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സംസ്ഥാന ഘടകം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. പുനലൂര്‍, ചിറ്റൂര്‍, പീരുമേട്, കല്‍പ്പറ്റ, പാറശ്ശാല എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് തീരുമാനം.
പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തെ ഏഴ് ജില്ലകള്‍ ഉള്‍പ്പെടുന്ന വടക്ക്, തെക്ക് യൂണിറ്റുകളായി വീതിച്ച് പ്രവര്‍ത്തിക്കും. കേരളത്തിലുടനീളം ഓഫീസുകള്‍ തുറന്ന് പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താന്‍ സംഘടനാ സെക്രട്ടറി ആര്‍ എസ് ഭാരതി ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉദയസൂര്യന്‍ ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നതിനെ കുറിച്ചും ആലോചനകള്‍ സജീവമാണ്.
Content Highlights: DMK to contest Kerala assembly elections