തൃത്താലയിൽ ഡിവൈഎഫ്ഐ ജാഥയിലേക്ക് വാഹനമിടിച്ച് കയറ്റാൻ ശ്രമം; ആർഎസ്എസ് പ്രവർത്തകനെന്ന് ആരോപണം

കാർ ഓടിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

dot image

പാലക്കാട്: തൃത്താല തിരുമിറ്റക്കോട് സംഘടിപ്പിച്ച ഡിവൈഎഫ്ഐ ജാഥയിലേക്ക് വാഹനമിടിച്ച് കയറ്റാൻ ശ്രമം. ആർഎസ്എസ് പ്രവർത്തകനാണ് വാഹനമിടിച്ച് കയറ്റാൻ ശ്രമിച്ചതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ഓഗസറ്റ് 15-ന് ഡിവൈഎഫ്ഐ നടത്തുന്ന സമരസംഗമത്തിൻ്റെ പ്രചരണാർത്ഥം നടത്തുന്ന പരിപാടിയിലേക്കാണ് കാർ ഇടിച്ച് കയറ്റാൻ ശ്രമിച്ചത്. ആർഎസ്എസ് പ്രവർത്തകൻ ബോധപൂർവ്വം ഡിവൈഎഫ്ഐ പരിപാടിയിലേക്ക് വാഹനം ഇടിച്ച് കയറ്റുകയായിരുന്നുവെന്ന് നേതാക്കൾ ആരോപിച്ചു. ജാഥയ്ക്ക് സമീപത്തുവെച്ച് കാർ ഓഫായതിനാൽ അപകടം ഒഴിവായി. കാർ ഓടിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Content Highlights: A vehicle rammed into a DYFI procession organized by Thrithala

dot image
To advertise here,contact us
dot image