ഇന്ത്യമുന്നണി 50000ല്‍ താഴെവോട്ടുകള്‍ക്ക് പരാജയപ്പെട്ട 48 മണ്ഡലങ്ങള്‍;'വോട്ടര്‍ പട്ടിക പ്രത്യേകം പരിശോധിക്കും'

'കൃത്യമായ അന്വേഷണം നടത്തിയാല്‍ രാജിവയ്‌ക്കേണ്ടി വരിക നരേന്ദ്രമോദിയായിരിക്കും'

dot image

ആലപ്പുഴ: രാജ്യത്തെ 48 ലോക്‌സഭ മണ്ഡലങ്ങളിലെ വോട്ടര്‍പട്ടിക പ്രത്യേകം പരിശോധിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി 50,000ല്‍ താഴെ വോട്ടുകള്‍ക്ക് പരാജയപ്പെട്ട 48 മണ്ഡലങ്ങളിലെ വോട്ടര്‍പട്ടിക കോണ്‍ഗ്രസ് സമഗ്രമായി പരിശോധിക്കുമെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു.

ജനവിധി പ്രകാരമല്ല നരേന്ദ്രമോദി പ്രധാനമന്ത്രിയായത്. വോട്ടര്‍പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് രാഹുല്‍ ഗാന്ധി പുറത്തുവിട്ട തെളിവുകള്‍ ശെരിയാണെന്ന് വ്യക്തമാക്കുകയാണ് മാധ്യമങ്ങളുടെ അന്വേഷണമെന്നും കെ സി പറഞ്ഞു. ഇത്രയൊക്കെയായിട്ടും രാഹുല്‍ രാജിവയ്ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം എന്നാല്‍ അന്വേഷണം നടത്തിയാല്‍ രാജിവയ്‌ക്കേണ്ടി വരിക നരേന്ദ്രമോദിയായിരിക്കുമെന്നും കെ സി കൂട്ടിച്ചേര്‍ത്തു.

'തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും ഭീഷണിപ്പെടുത്തുകയാണ്. രാഹുല്‍ ചുണ്ടിക്കാണിച്ച ക്രമക്കേട് സംബന്ധിച്ച് മറുപടി നല്‍കുന്നില്ല. കേരളത്തിലും വോട്ടര്‍പട്ടികയിലും വ്യാജ വോട്ടര്‍മാരെ ചേര്‍ത്തിരുന്നു. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ച സാഹചര്യം പുറത്തുവന്നിട്ടുണ്ട്. ആലപ്പുഴ മണ്ഡലത്തില്‍ 35,000 ഇരട്ട വോട്ടുകള്‍ കണ്ടെത്തിയത് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതാണ്.' കെ സി വേണുഗോപാല്‍ പറഞ്ഞു.

Content Highlight; Voter lists to be checked separately in 48 Lok Sabha constituencies in Kerala

dot image
To advertise here,contact us
dot image