
കണ്ണൂര്‍: സി സദാനന്ദന്‍ എംപിയുടെ കാല്‍വെട്ടിയ കേസിലെ പ്രതികള്‍ക്ക് സിപിഐഎം ഓഫീസില്‍ യാത്രയയപ്പ് നല്‍കിയത് ചര്‍ച്ചയായതോടെ പ്രതികരിച്ച് മുന്‍ മന്ത്രി കെ കെ ശൈലജ എംഎല്‍എ. യാത്രയയപ്പ് ചടങ്ങ് ആയിരുന്നില്ല അവിടെ നടന്നതെന്നും പാര്‍ട്ടി പ്രവര്‍ത്തകയായാണ് താന്‍ പോയതെന്നും കെ കെ ശൈലജ പ്രതികരിച്ചു. മട്ടന്നൂര്‍ പഴശ്ശി സൗത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസിലാണ് പ്രതികള്‍ക്ക് യാത്രയയപ്പ് നല്‍കിയത്. കെ കെ ശൈലജയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
അവര്‍ ഏതെങ്കിലും കുറ്റം ചെയ്തതായി കരുതുന്നില്ല. താന്‍ കോടതി വിധി മാനിക്കുന്നു. നാട്ടിലെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് അവരെന്നാണ് തന്റെ അറിവ്. മാന്യമായി ജീവിതം നയിക്കുന്നവരാണ് അവർ എല്ലാവരുമെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.
'കോടതി അവരെ ശിക്ഷിച്ചിട്ടുണ്ട്. അവര്‍ ഏതെങ്കിലും തരത്തില്‍ ഇത്തരം കുറ്റകൃത്യത്തില്‍ പങ്കെടുക്കുന്നവര്‍ അല്ലെന്നാണ് നാട്ടുകാര്‍ക്ക് അറിയുന്നത്. സ്‌കൂള്‍ അധ്യാപകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായിരുന്നു. കോടതി വിധി മാനിക്കുന്നു. 30 വര്‍ഷത്തിന് ശേഷം അവര്‍ ജയിലില്‍ പോകുമ്പോള്‍ കുടുംബാംഗങ്ങളും വിഷയത്തിലാണ്. ഇവര്‍ തെറ്റ് ചെയ്തില്ലെന്നാണ് കുടുംബവും വിശ്വസിക്കുന്നത്. പോകുന്ന സമയത്ത് അവിടെയുണ്ടായിരുന്നു. യാത്രയയപ്പായി അതിനെ കാണാന്‍ സാധിക്കില്ല', കെ കെ ശൈലജ പറഞ്ഞു.
സി സദാനന്ദന്റെ കാല്‍വെട്ടിയ കേസില്‍ സുപ്രീം കോടതിയില്‍ അനുകൂല വിധി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് പ്രതികള്‍ തലശ്ശേരി കോടതിയില്‍ കീഴടങ്ങിയത്. സിപിഐഎമ്മുകാരായ എട്ട് പ്രതികളെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിച്ചത്. 30 വര്‍ഷത്തിന് ശേഷമാണ് പ്രതികള്‍ ജയിലില്‍ കീഴടങ്ങുന്നത്. പ്രതികള്‍ കീഴടങ്ങിയ തലശ്ശേരി കോടതിക്ക് മുന്‍പിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് മുന്നിലും സിപിഐഎം പ്രവര്‍ത്തകര്‍ ഇന്നലെ മുദ്രാവാക്യം വിളികളുമായി എത്തിയിരുന്നു.
കുറ്റവാളികള്‍ക്ക് കെ കെ ശൈലജ യാത്രയയപ്പ് നല്‍കിയത് ദൗര്‍ഭാഗ്യകരമെന്നായിരുന്നു സി സദാനന്ദന്‍ പ്രതികരിച്ചത്.
തിലൂടെ മോശം സന്ദേശമാണ് നല്‍കുന്നത്. കുറ്റവാളികളെ തിരുത്തുന്നതിന് പകരം കുറ്റകൃത്യങ്ങള്‍ നടത്താന്‍ പ്രേരണയാകുന്നതാണ് യാത്രയയപ്പ്. തനിക്ക് നീതി കിട്ടിയെങ്കിലും വൈകിയെന്നും സി സദാനന്ദന്‍ പ്രതികരിച്ചിരുന്നു.
Content Highlights: C Sadanandan Case K K Shailaja Explanation Over farewell for accused in CPIM