കലാ രാജു അനുകൂലിച്ചു; യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി; കൂത്താട്ടുകുളം നഗരസഭ എല്‍ഡിഎഫിന് നഷ്ടമായി

25 അംഗ നഗരസഭയില്‍ 13 പേരാണ് പ്രമേയത്തെ അനുകൂലിച്ചത്. 12 പേര്‍ പ്രമേയത്തെ എതിര്‍ത്തു

dot image

കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. ചെയര്‍പേഴ്‌സണെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമായത്. സിപിഐഎം വിമത കലാ രാജു പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. കലാ രാജുവിന് പുറമേ സ്വതന്ത്രനായി മത്സരിച്ച പി ജി സുനില്‍ കുമാറും പ്രമേയത്തെ അനുകൂലിച്ചു. 25 അംഗ നഗരസഭയില്‍ 13 പേരാണ് പ്രമേയത്തെ അനുകൂലിച്ചത്. 12 പേര്‍ പ്രമേയത്തെ എതിര്‍ത്തു.

നഗരസഭ അധ്യക്ഷ വിജയ ശിവന്‍, ഉപാധ്യക്ഷന്‍ സണ്ണി കുര്യാക്കോസ് എന്നിവര്‍ക്കെതിരെയായിരുന്നു യുഡിഎഫിന്റെ അവിശ്വാസപ്രമേയം. ഇന്ന് രാവിലെ പതിനൊന്നിന് ആരംഭിച്ച അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ആദ്യം അധ്യക്ഷ വിജയ ശിവനെതിരായ പ്രമേയമായിരുന്നു ചര്‍ച്ച ചെയ്തത്. 25 അംഗ കൗണ്‍സിലില്‍ പതിമൂന്ന് പേരാണ് എല്‍ഡിഎഫ് അംഗങ്ങള്‍. പതിനൊന്ന് പേര്‍ യുഡിഎഫ് അംഗങ്ങളും ഒരാള്‍ സ്വതന്ത്രനുമായിരുന്നു. ഇതില്‍ സിപിഐഎം വിമത കലാ രാജുവും സ്വതന്ത്രനായ സുനില്‍ കുമാറുമാണ് പ്രമേയത്തെ അനുകൂലിച്ചത്.

മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്തുവെന്ന് കലാ രാജു മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത് എല്‍ഡിഎഫ് ചോദിച്ചു വാങ്ങിയ പരാജയമാണ്. തനിക്ക് വിപ്പ് നല്‍കിയിട്ടില്ല. നടപടികള്‍ ഉണ്ടായാല്‍ നിയമപരമായി നേരിടും. ഇനി യുഡിഎഫിനൊപ്പമായിരിക്കുമെന്നും കലാ രാജു പറഞ്ഞു.

Content Highlights- LDF lost power in koothatukulam Municipality after paased non confidence motion

dot image
To advertise here,contact us
dot image