
സൂറത്ത്: കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി സംഗീത ലോകത്ത് അസാമാന്യ രീതിയിൽ സമഗ്ര സംഭാവനകൾ നൽകി വരുന്ന കലാകാരനാണ് വിദ്യാധരൻ മാസ്റ്റർ. സംഗീത സംവിധായകൻ എന്ന നിലയിലും ഗായകൻ എന്ന നിലയിലും പ്രേക്ഷകരുടെ ആസ്വാദനത്തിൽ ഏറെ പങ്കുവഹിച്ച വിദ്യാധരൻ മാസ്റ്റർക്ക് കേരള സമാജം സൂറത്ത് സംഗീത സപര്യ പുരസകാരം നൽകി ആദരിക്കും. ഓഗസ്റ്റ് 31 ന് സൂറത്തിൽ വെച്ച് നടക്കുന്ന വിപുലമായ ചടങ്ങിൽ വിദ്യാധരൻ മാസ്റ്റർക്ക് പുരസ്കാരം സമ്മാനിക്കുമെന്നാണ് കേരള സമാജം സൂറത്ത് പ്രസിഡന്റ് സുനിൽ നമ്പ്യാർ, സെക്രട്ടറി ഷാജി ആന്റണി, ട്രഷറർ വാസുദേവൻ എന്നിവർ അറിയിച്ചത്.
Content Highlight; kerala samajam suraj sangeeta saparya award goes to vidyadharan master