ഫോട്ടോ എടുക്കുന്നതിനിടയില്‍ യുവതിയുടെ വായില്‍ വവ്വാല്‍ കയറി,ചികിത്സയ്ക്ക് ചെലവായത് 17 ലക്ഷത്തിലധികം രൂപ

33 കാരിയായ എറിക്ക കാന്‍ മൂന്നിടങ്ങളില്‍ നിന്ന് റാബീസ് ചികിത്സയ്ക്ക് വിധേയയായെങ്കിലും ഇന്‍ഷുറന്‍സ് ലഭിച്ചിരുന്നില്ല

dot image

കുറച്ച് ദിവസം മുന്‍പാണ് 33 കാരിയായ എറിക്ക കാനിന്റെ ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവം നടന്നത്. അരിസ്റ്റോണയില്‍ ആകാശ ഫോട്ടോ എടുക്കുന്നതിനിടയിലാണ് ഒരു വവ്വാല്‍ കാരണം തന്റെ ജീവിതത്തില്‍ മറക്കാനാവാത്ത സംഭവം നടന്നതെന്ന് യുവതി പറയുന്നു. അരിസ്റ്റോണയിലെ ഒരു മലയിടുക്കില്‍ ഒരു ദിവസം രാത്രി അവള്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയായിരുന്നു. ഫോട്ടോ എടുക്കുന്നതിനിടയില്‍ എറിക്കയെ വവ്വാലുകള്‍ ആക്രമിച്ചു. ഒരു വവ്വാല്‍ പറന്നുവന്ന് അവളുടെ തലയ്ക്കും ക്യാമറയ്ക്കും ഇടയില്‍ കുടുങ്ങി. ഭയന്ന് നിലവിളിച്ചപ്പോള്‍ വവ്വാല്‍ എറിക്കയുടെ വായിക്കുള്ളില്‍ കയറുകയായിരുന്നു.

വവ്വാലുകള്‍ ധാരാളം വൈറസുകളെ വഹിക്കുന്നുണ്ടെന്ന് അറിയാവുന്നതുകൊണ്ട് ഡോക്ടറായ എറിക്കയുടെ അച്ഛന്‍ റാബീസ് വാക്‌സിന്‍ എടുക്കാന്‍ നിര്‍ദേശിക്കുകയും തൊട്ടടുത്ത ദിവസം തന്നെ എറിക്ക ചികിത്സ തേടുകയും ചെയ്തു.

ബയോമെഡിക്കല്‍ എഞ്ചിനിയറായ എറിക്ക ജോലി ഉപേക്ഷിച്ചിരുന്നതിനാല്‍ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്നു. അതുകൊണ്ട് ചികിത്സയുടെ ചെലവ് ലഘൂകരിക്കുന്നതിനായി ഓണ്‍ലൈനായി ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയെടുത്തു. തുടർന്ന് അരിസോണ, മസാച്യുസെറ്റ്‌സ്, കൊളറാഡോ എന്നിവിടങ്ങളില്‍ നിന്നായി ചികിത്സ തേടി. എന്നാല്‍ ചികിത്സയുടെ ചെലവ് കണ്ട എറിക്ക ഞെട്ടിപോയി. മൂന്നിടങ്ങളില്‍ നിന്നായി 20,000 ഡോളര്‍ അതായത് 17 ലക്ഷത്തിലധികം രൂപയാണ് ചെലവായത്.

ചികിത്സാ ചെലവ് അക്ഷരാര്‍ഥത്തില്‍ തന്നെ ഞെട്ടിച്ചുവെന്നും അത്രയും തുക ഇന്‍ഷുറന്‍സായി ലഭിച്ചിരുന്നില്ലെന്നും എറിക്ക പറയുന്നു. തന്റെ മുന്‍ തൊഴിലുടമ ഇന്‍ഷുറന്‍സ് നല്‍കാന്‍ വിസമ്മതിച്ചതായിരുന്നു ഇതിന് കാരണം. ഇന്‍ഷുറന്‍സ് കവറേജ് നല്‍കേണ്ട കമ്പനി ഒരു മാസത്തിന് ശേഷം പണം നല്‍കാമെന്ന് പറഞ്ഞുവെങ്കിലും പിന്നീട് പണമടയ്ക്കാന്‍ വിസമ്മതിച്ചു. നിരസിക്കപ്പെട്ട പേമെന്റുകള്‍ക്കെതിരെ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് എറിക്ക ഇപ്പോള്‍. ' ജീവന്‍ രക്ഷാപരിചരണം ഒരുമനുഷ്യന്റെ അവകാശമാണ്. അത് പരിരക്ഷിക്കപ്പെടണം' എറിക്ക കാന്‍ കെഎഫ്എഫ് ഹെല്‍ത്ത് ന്യൂസിനോട് പറഞ്ഞു.

Content Highlights :A bat got into a woman's mouth while she was taking a photo, and the treatment cost her more than Rs 17 lakh

dot image
To advertise here,contact us
dot image