ജുറൽ പ്ലേയിങ് ഇലവനിലുണ്ടോ?; ഇന്ത്യ തോൽക്കില്ല; അഞ്ചിൽ അഞ്ചിലും ജയം നേടി ഭാഗ്യതാരം

പരമ്പരയിൽ ഇതിന് മുമ്പും വിക്കറ്റ് കീപ്പിങ്ങിൽ പന്തിന് പകരക്കാരനായി എത്തിയിരുന്നുവെങ്കിലും പ്ലേയിംഗ് ഇലവലിനെത്തുന്നത് ആദ്യമായിട്ടായിരുന്നു.

dot image

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ പരിക്കേറ്റ റിഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പറായി ഇറങ്ങിയത് ധ്രുവ് ജുറലായിരുന്നു. മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റില്‍ റിഷഭ് പന്തിന്‍റെ കാല്‍പ്പാദത്തില്‍ പന്തുകൊണ്ട് പരിക്കേറ്റതോടെയാണ് ധ്രുവ് ജുറെലിന് ആദ്യമായി പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. പരമ്പരയിൽ ഇതിന് മുമ്പും വിക്കറ്റ് കീപ്പിങ്ങിൽ പന്തിന് പകരക്കാരനായി എത്തിയിരുന്നുവെങ്കിലും പ്ലേയിംഗ് ഇലവലിനെത്തുന്നത് ആദ്യമായിട്ടായിരുന്നു.

അഞ്ചാം ടെസ്റ്റിൽ അവസരം ലഭിച്ച ജുറൽ ആദ്യ ഇന്നിങ്സിൽ 19 റൺസും രണ്ടാം ഇന്നിങ്സിൽ 34 റൺസുമാണ് താരം നേടിയത്. വിക്കറ്റ് കീപ്പിങ്ങിലും നിർണായക പ്രകടനം നടത്തി. എന്നാല്‍ ഇന്നലെ അവസാന ഓവറുകളില്‍ ഗുസ് അറ്റ്കിന്‍സണും പരിക്കേറ്റ കൈയുമായി ക്രിസ് വോക്സും ക്രീസില്‍ നില്‍ക്കെ വോക്സിനെ റണ്ണൗട്ടാക്കാന്‍ ലഭിച്ച അവസരം ധ്രുവ് ജുറല്‍ പാഴാക്കിയത് ഇന്ത്യക്ക് ആശങ്ക സമ്മാനിച്ചിരുന്നു.

എന്നാൽ പിന്നീട് അറ്റ്കിന്‍സണെ ബൗള്‍ഡാക്കിയ സിറാജ് ഇന്ത്യക്ക് ആറ് റണ്‍സിന്‍റെ ആവേശജയം സമ്മാനിച്ചപ്പോള്‍ ജുറെല്‍ സ്വന്തമാക്കിയത് മറ്റൊരു ഇന്ത്യൻ താരത്തിനും അവകാശപ്പെടാനില്ലാത്ത അപൂര്‍വ റെക്കോര്‍ഡാണ്. ധ്രുവ് ജുറെല്‍ പ്ലേയിംഗ് ഇലവനില്‍ കളിച്ച അഞ്ച് ടെസ്റ്റിലും ഇന്ത്യ ജയിച്ചുവെന്നതാണ് ആ റെക്കോര്‍ഡ്. കളിച്ച 10 ടെസ്റ്റുകളിലും ജയിച്ച വെസ്റ്റ് ഇന്‍ഡീസ് താരം എല്‍ഡൈന്‍ ബാപ്റ്റിസ്റ്റിന്‍റെ പേരിലാണ് 100 ശതമാന വിജയം നേടിയ താരത്തിനുള്ള നിലവിലെ റെക്കോര്‍ഡ്.

Content Highlights:Is Jural in the playing XI?; India will not lose; Lucky player to win five out of five

dot image
To advertise here,contact us
dot image