'ഞാനാണ് മെയിൻ, വലുതായി കളറായിട്ട് പടം കൊടുക്കണം'; വീരപരിവേഷം നൽകണമെന്ന വ്യത്യസ്ത ആവശ്യവുമായി ഇടമണ്ണിലെ കള്ളൻ

കൊല്ലം ഇടമണ്ണിലെ കട കുത്തിത്തുറന്ന് 280 കിലോ ഉണക്ക കുരുമുളകും 85000 രൂപയും മോഷ്ടിച്ച കേസിലെ പ്രതി മുകേഷിനാണ് വ്യത്യസ്തമായ ആവശ്യം.

dot image

കൊല്ലം: മോഷണക്കേസില്‍ വീരപരിവേഷം നല്‍കണമെന്ന ആവശ്യവുമായി കള്ളന്‍. കൊല്ലം ഇടമണ്ണിലെ കട കുത്തിത്തുറന്ന് 280 കിലോ ഉണക്ക കുരുമുളകും 85000 രൂപയും മോഷ്ടിച്ച കേസിലെ പ്രതി മുകേഷിനാണ് വ്യത്യസ്തമായ ആവശ്യം. തന്റെ കൂടെയുള്ളവര്‍ അസിസ്റ്റന്റുമാരാണെന്നും താനാണ് മെയിനെന്നും കള്ളന്‍ പറയുന്നു.

'കളറായിട്ട് കൊടുക്കണം. ഇച്ചിരി വലുതായി കൊടുത്തോ ഞാനാണ് മെയിന്‍. ബാക്കിയുള്ളവരെ വിളിച്ചത് കൊണ്ട് വന്നെന്നേ ഉള്ളൂ. എന്റെ കൂടെ അറിയാതെ പെട്ട് പോയതാ. നമ്മള് മാത്രമേ മെയിന്‍ ആയിട്ടുള്ളു. അതുകൊണ്ട് അവരുടെ പടം കുറച്ചെടുത്താല്‍ മതി, എന്റെ പടം നന്നായെടുത്തോ. ആള്‍ക്കാര്‍ കണ്ടുവെക്കട്ടേ', മുകേഷ് പറഞ്ഞു.

താന്‍ കുരുമുളകിലാണ് സ്‌പെഷലൈസ് ചെയ്തതെന്നും കള്ളന്‍ കൂട്ടിച്ചേര്‍ത്തു. കടക്കാരന് അഹങ്കാരം കൂടുതലാണെന്നും അതുകൊണ്ടാണ് മോഷ്ടിച്ചതെന്നും മുകേഷ് പറഞ്ഞു. തന്നെ പിടികൂടിയ പൊലീസുകാരനെയും മുകേഷ് അഭിനന്ദിച്ചു. മുഖം മൂടി ധരിച്ചിട്ടും അമീര്‍ എന്ന സാറ് വിദഗ്ദമായി പിടികൂടിയെന്നും മുകേഷ് പറയുന്നുണ്ട്.

Content Highlights: Thief makes a different demand to be given a heroic role in Kollam

dot image
To advertise here,contact us
dot image