കുവൈത്തിൽ 22 കിലോ മയക്കുമരുന്ന് വേട്ട; പിടിയിലായവരിൽ മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാർ

മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാരാണ് സുരക്ഷാ സേനയുടെ പിടിയിലായത്.

dot image

കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 22 കിലോ മയക്കുമരുന്നുമായി മലയാളി ഉള്‍പ്പടെ രണ്ട് ഇന്ത്യക്കാര്‍ പിടിയിലായി. കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള അന്താരാഷ്ട്ര ലഹരിമരുന്ന് ശൃംഖലയുടെ ശ്രമമാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം തകര്‍ത്തത്. പ്രാദേശിക വിപണി ലക്ഷ്യമിട്ട് വന്‍ തോതില്‍ മയക്ക് മരുന്ന് രാജ്യത്തേക്ക് എത്തിത്താനായിരുന്നു പ്രതികളുടെ ശ്രമം. മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാരാണ് സുരക്ഷാ സേനയുടെ പിടിയിലായത്.

ഷുവൈഖ്, കൈഫാന്‍ എന്നിവിടങ്ങളിലെ റെസിഡന്‍ഷ്യല്‍ മേഖലകളില്‍ നടത്തിയ പരിശോധനയിലാണ് നടത്തറ കുഞ്ഞിമരക്ക കബീര്‍, സായിക് ഹുസൈന്‍ മുഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്തത്. 14 കിലോഗ്രാം ഹെറോയിന്‍, 8 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത് എന്നിവ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. മയക്കുമരുന്ന് വിതരണത്തിനായി ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് ഇലക്ട്രോണിക് ത്രാസുകളും കണ്ടെത്തി.

ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നിര്‍ദശ പ്രകാരമായിരുന്നു ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിന്റ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. പ്രതികളെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ലഹരിക്കെതിരായ പോരാട്ടം തുടരുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Content Highlights: 22 kg of drugs seized in Kuwait from Indians

dot image
To advertise here,contact us
dot image