ഹീറ്റാകുമെന്ന പേടി വേണ്ട... ഇന്‍ബില്‍റ്റ് കൂളിങ് ഫാന്‍ സാങ്കേതികവിദ്യയുമായി ഓപ്പോ

പുതിയ സീരീസിന് കീഴില്‍ രണ്ടു മോഡലുകളാണ് അവതരിപ്പിക്കുന്നത്

dot image

ഓപ്പോയുടെ കെ13 ടര്‍ബോ സീരീസ് ഓഗസ്റ്റ് 11ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പുതിയ സീരീസിന് കീഴില്‍ രണ്ടു മോഡലുകളാണ് അവതരിപ്പിക്കുന്നത്. കെ13 ടര്‍ബോയും കെ13 ടര്‍ബോ പ്രോയുമാണ് ഈ രണ്ടു പുതിയ ഫോണുകള്‍. 21,500 മുതല്‍ 32,500 രൂപ വരെയാണ് വില.

ഈ ഫോണിന്റെ ഏറ്റവും വലിയ പ്രേത്യേകത എന്ന് പറയുന്നത് ഇന്‍ബില്‍റ്റ് കൂളിങ് ഫാന്‍ സാങ്കേതികവിദ്യയാണ്. ആദ്യമായാണ് ഈ സാങ്കേതികവിദ്യ ഇന്ത്യന്‍ ഫോണുകളില്‍ എന്ന് ഓപ്പോ അവകാശപ്പെടുന്നു. ഗെയിമുകള്‍ കളിക്കുകയോ സണ്‍ലൈറ്റില്‍ നേരിട്ട് ഫോണ്‍ ഉപയോഗിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ പോലും ഇന്‍ബില്‍റ്റ് ഫാന്‍ സാങ്കേതികവിദ്യ ദ്രുതഗതിയിലുള്ള താപ വിസര്‍ജ്ജനത്തിനും രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറയുന്നതിനും കാരണമാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

Also Read:

കൂടാതെ ഇതില്‍ ക്യാമറ ഐലന്‍ഡിന് ചുറ്റും രണ്ട് മിസ്റ്റ് ഷാഡോ എല്‍ഇഡികളും എട്ട് നിറങ്ങളിലുള്ള ആര്‍ജിബി ലൈറ്റിങും കാണപ്പെടും. സില്‍വര്‍ നൈറ്റ്, പര്‍പ്പിള്‍ ഫാന്റം, മിഡ്നൈറ്റ് മാവെറിക് ഷീന്‍സ് എന്നി കളര്‍ വേരിയന്റുകളില്‍ കെ13 ടര്‍ബോ പ്രോ ലഭ്യമാകും. കെ13 ടര്‍ബോയ്ക്ക് വൈറ്റ് നൈറ്റ് വേരിയന്റും ഉണ്ടായിരിക്കും. 80 W SuperVOOC വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങിങ് സൗകര്യമുള്ള 7000 mAh ബാറ്ററിയാണ് ഇവയ്ക്കുള്ളത്. ഇന്ത്യയില്‍ ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള FuntouchOS 15ലാണ് ഇവ പ്രവര്‍ത്തിക്കുക.

Content Highlights: oppo k13 turbo k13 turbo pro to launch in india

dot image
To advertise here,contact us
dot image