സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്; മുഴുവൻ റൂട്ടുകളിലും സർവീസ് നടത്താനൊരുങ്ങി കെഎസ്ആർടിസി

സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തില്ലെങ്കില്‍ ഈ മാസം 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും സ്വകാര്യ ബസുടമകള്‍ അറിയിച്ചു

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് വര്‍ധന, പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയത് പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തില്ലെങ്കില്‍ ഈ മാസം 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും സ്വകാര്യ ബസുടമകള്‍ അറിയിച്ചു. എന്നാല്‍ സ്വകാര്യ ബസുകളോടുന്ന മുഴുവന്‍ റൂട്ടുകളിലും സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്.

ഗതാഗത വകുപ്പ് കമ്മീഷണര്‍ പാലക്കാട് വെച്ച് ബസ് ഉടമകളുടെ സംയുക്ത സമിതിയുമായി നടത്തിയ ചര്‍ച്ചയിലും വിഷയത്തിന് പരിഹാരമായിരുന്നില്ല. ഇതോടെയാണ് ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകള്‍ വ്യക്തമാക്കിയത്. പണിമുടക്കിനോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് ചില സ്വകാര്യ ബസുകള്‍ സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും കോഴിക്കോട് പണിമുടക്ക് പൂര്‍ണമാണ്.

Content Highlights- Private bus strike in the state today, KSRTC ready to operate services on all routes

dot image
To advertise here,contact us
dot image