

ലാ ലിഗയിൽ തകർപ്പൻ വിജയവുമായി ബാഴ്സലോണ. വിയ്യാറയലിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ബാഴ്‌സലോണ ഒന്നാം സ്ഥാനത്ത് തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. കൗമാരതാരം ലാമിൻ യമാലിന്റെ ഹാട്രിക് പ്രകടനമാണ് ബാഴ്‌സയ്ക്ക് മിന്നും വിജയം സമ്മാനിച്ചത്.
ക്യാംപ്നൗവിൽ നടന്ന മത്സരത്തിന്റെ 28, 37, 69 മിനിറ്റുകളിലായിരുന്നു യമാലിന്റെ ഗോളുകൾ. സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി ഒരു ഗോൾ നേടി പട്ടിക പൂർത്തിയാക്കി. വിയ്യാറയലിനായി പാപ്പെ ഗ്വെയ ആശ്വാസഗോൾ കണ്ടെത്തി.
ജയത്തോടെ പോയിന്റ് പട്ടികയിൽ ലീഡുയർത്താനും അവർക്കായി. 26 മത്സരങ്ങളിൽ നിന്ന് 64 പോയിന്റുമായി ബാഴ്‌സലോണ ഒന്നാമതാണ്. രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് 25 മത്സരങ്ങളിൽ നിന്ന് 60 പോയിന്റാണുള്ളത്.
Content Highlights: La Liga: Lamine Yamal Shines With Hat-Trick as FC Barcelona beat Villarreal CF