തിരുവനന്തപുരത്ത് നടുറോഡില്‍ ലഹരിയുപയോഗിച്ച് യുവാക്കളുടെ പരാക്രമം; പിടികൂടാനെത്തിയ പൊലീസിന് നേരെയും ആക്രമണം

19 വയസ്സുള്ള യുവാക്കളാണ് പരാക്രമം നടത്തിയത്

dot image

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡില്‍ ലഹരിയുപയോഗിച്ച് യുവാക്കളുടെ പരാക്രമം.19 വയസ്സുള്ള യുവാക്കളാണ് പരാക്രമം നടത്തിയത്. ലഹരി ഉപയോഗിച്ച് നാട്ടുകാരെ മര്‍ദ്ദിച്ചതിന് പിന്നാലെ ഫോര്‍ട്ട് പൊലീസ് സ്ഥലത്തെത്തിയെങ്കിലും പൊലീസിന് നേരെയും യുവാക്കള്‍ പരാക്രമം തുടര്‍ന്നു. പൊലീസ് വാഹനങ്ങള്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയും അസഭ്യ വര്‍ഷം നടത്തുകയുമായിരുന്നു. പരാക്രമം നടത്തിയത് തിരുവല്ലം സ്വദേശികളായ ഷാറൂഖ് ഖാന്‍(22), കിച്ചു (19) എന്നിവരാണ് ആക്രമണം നടത്തിയത്. ഇരുവരും കാപ്പാ കേസ് പ്രതികളാണ്.

Content Highlights- Drugged Youths attacked police and natives in Thiruvananthapuram

dot image
To advertise here,contact us
dot image