
പാലക്കാട്: വാട്ടര്‍ അതോറിറ്റിയുടെ പിഴവ് മൂലം ഉപഭോക്താവിന് ലഭിച്ചത് 54 ലക്ഷം രൂപയുടെ ബില്ല്. പാലക്കാട് പുതുപ്പള്ളിത്തെരുവ് സ്വദേശി യാസിറിനാണ് ഭീമന്‍ തുക ബില്ലായി ലഭിച്ചത്. കഴിഞ്ഞ മാസം 200 രൂപ വാട്ടർ ബില്ല് അടച്ചയിടത്താണ് ഇത്തവണ ലക്ഷങ്ങൾ വന്നത്. പിന്നാലെ യാസിര്‍ പരാതി ഉയര്‍ത്തിയതോടെ ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തി. മീറ്റര്‍ റീഡിംഗില്‍ വന്ന പിഴവാണ് ഉയര്‍ന്ന ബില്‍ തുകയ്ക്ക് കാരണമെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിന്നാലെ പുതിയ റീഡിങ് നടത്തി ഉദ്യോഗസ്ഥര്‍ പ്രശ്‌നം പരിഹരിച്ചു.യാസിറിന്റെ പിതാവിന്റെ പേരിലാണ് വാട്ടര്‍ കണക്ഷന്‍ എടുത്തിരിക്കുന്നത്. ഇതേ പേരിലാണ് ലക്ഷങ്ങളുടെ തുകയും ബില്ലായി ലഭിച്ചത്.
Content Highlights-54 lakh rupees water bill…', water authority finally admits mistake