
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുട്ടികളുടെ വാർഡ് അടച്ചിട്ട നിലയിൽ. കഴിഞ്ഞ ഒരു മാസത്തിലധികമായി പീഡിയാട്രിക് വിഭാഗത്തിൽ രോഗികളില്ല. വാർഡിൽ മാത്രം 26 ബെഡുകൾ ഒഴിഞ്ഞ് കിടക്കുകയാണ്. കട്ടികളുടെ വിഭാഗത്തിൽ ആകെയുള്ള 42 ബെഡുകളിലും രോഗികളില്ല.
രോഗബാധിതരായ കുട്ടികൾ ഇല്ലാത്തതിനാലാണ് വാർഡുകൾ ഒഴിഞ്ഞു കിടക്കുന്നതെന്ന വിചിത്ര വാദമാണ് സൂപ്രണ്ട് ഉന്നയിക്കുന്നത്. നിലവിൽ മാനന്തവാടിയിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ പീഡിയാട്രിക് വിഭാഗത്തിൽ പതിനേഴ് കുട്ടികൾ ചികിത്സയിലുണ്ട്. മാനന്തവാടി സെന്റ് ജോസഫ് ആശുപത്രിയിൽ ഒൻപത് കുട്ടികളും ജ്യോതി ആശുപത്രിയിൽ എട്ട് കുട്ടികളുമാണ് കിടത്തി ചികിത്സയിലുള്ളത്.
Content Highlights: Children's ward at Wayanad Medical College closed