പത്മജ വന്ന കാര്യം വന്നപ്പോള്‍ അറിഞ്ഞു, പോയ കാര്യം പോയപ്പോള്‍ അറിഞ്ഞു: വി മുരളീധരന്‍

പത്മജ ബിജെപി വിട്ടത് നിരാശ ഉണ്ടാകുന്ന കാര്യമാണെന്നായിരുന്നു അനില്‍ ആന്‍റണിയുടെ പ്രതികരണം

പത്മജ വന്ന കാര്യം വന്നപ്പോള്‍ അറിഞ്ഞു, പോയ കാര്യം പോയപ്പോള്‍ അറിഞ്ഞു: വി മുരളീധരന്‍
dot image

കൊച്ചി: പത്മജ വേണുഗോപാല്‍ രണ്ടര വര്‍ഷക്കാലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് തിരിച്ചു പോയെന്നും പ്രതികരിക്കേണ്ടത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാണെന്നും ബിജെപി നേതാവ് വി മുരളീധരന്‍. എന്തെങ്കിലും പ്രതീക്ഷിച്ചാണോ അവര്‍ വന്നത് എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പത്മജ വന്ന കാര്യം വന്നപ്പോഴും പോയ കാര്യം പോയപ്പോഴുമാണ് അറിഞ്ഞതെന്നും അദ്ദേഹം പ്രതികരിച്ചു.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാനത്ത് ഉണ്ടാകാറില്ലെന്നത് ശരിയല്ലെന്നും താന്‍ പോയപ്പോഴൊക്കെ കാണാന്‍ കഴിഞ്ഞിരുന്നുവെന്നും വി മുരളീധരന്‍ പറഞ്ഞു. അങ്ങനെ ആരെങ്കിലും പരാതി പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോട് ചോദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പത്മജ വേണുഗോപാൽ ബിജെപി വിട്ടത് നിരാശ ഉണ്ടാകുന്ന കാര്യമാണെന്നായിരുന്നു ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്‍റണിയുടെ പ്രതികരണം. താൻ ബിജെപിയിൽ തൃപ്തനാണ്. പാർട്ടി തനിക്ക് ഒരുപാട് ഉത്തരവാദിത്വങ്ങൾ തന്നിട്ടുണ്ട്. പാർട്ടിയെ വളർത്താൻ എല്ലായിടത്തും താൻ ശ്രമിച്ചിട്ടുണ്ടെന്നും അനില്‍ ആന്‍റണി പറഞ്ഞു.

കഴിഞ്ഞ കുറച്ചുനാളുകളായി പത്മജ ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു. 2024 മാര്‍ച്ചിലാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് പത്മജ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍ ചേര്‍ന്ന ശേഷം 2025 മാര്‍ച്ചില്‍ ദേശീയ കൗണ്‍സില്‍ അംഗമായി നിയമിച്ചതല്ലാതെ മറ്റു പ്രധാന പദവികളിലേക്കൊന്നും അവരെ പരിഗണിച്ചിരുന്നില്ല. ഇടയ്ക്ക് ഗവര്‍ണര്‍ പദവി നല്‍കുമെന്ന സൂചനകള്‍ ഉയര്‍ന്നുവെങ്കിലും അത് വാഗ്ദാനങ്ങളില്‍ മാത്രമായി ഒതുങ്ങി. പാര്‍ട്ടിയില്‍ വ്യക്തമായ അടയാളപ്പെടുത്തലിനോ സ്ഥാനമാനങ്ങള്‍ക്കോ അവസരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പത്മജ ബിജെപി ക്യാമ്പുമായി അകന്നത്.

പത്മജ കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങാനാണ് സാധ്യതയെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ചില നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെങ്കിലും, തിരിച്ചുവരവ് സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകളിലേക്കൊന്നും തന്നെ കോണ്‍ഗ്രസ് കടന്നിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രത്യയശാസ്ത്രപരമായി യോജിക്കാന്‍ സാധിക്കാത്തതിനാലാണ് ബിജെപിയില്‍ നിന്നും രാജി വെച്ചതെന്നായിരുന്നു പത്മജയുടെ പ്രതികരണം. താന്‍ ആരാധിക്കുന്ന നേതാക്കളും ബിജെപി ഉയര്‍ത്തിപ്പിടിക്കുന്ന നേതാക്കളും രണ്ടും രണ്ടാണെന്നും ഇത് ഏറെ ബുദ്ധിമുട്ടായി തോന്നിയെന്നും പത്മജ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുമോ എന്ന ചോദ്യത്തോട് ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ല എന്നായിരുന്നു മറുപടി. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കൊണ്ടാണ് രാജി വെക്കുന്നതെന്നും, സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കം വളരെ നല്ല രീതിയിലാണ് തന്നോട് പെരുമാറിയതെന്നും പത്മജ വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights:v muraleedharan reaction padmaja venugopal bjp exit

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us