ഇതും കടന്നു പോകും, ഐക്യത്തോടെ കേരളം ഈ ദുരന്തത്തെയും നേരിടും: മോഹൻലാൽ

നമ്മൾ മുൻപും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുണ്ട്

dot image

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ചൂരൽ മല ഉരുൾപൊട്ടലിൽ അനുശോചനവും വേദനയും പങ്കിട്ട് നടൻ മോഹൻലാൽ. മുൻപും ഐക്യത്തോടെയും ഒരുമയോടെയും ദുരിതങ്ങളെ നേരിട്ടുള്ള നാടാണ് കേരളം എന്നും ഇതും നമ്മൾ മറികടുക്കുമെന്നുമാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയുടേയും ധൈര്യത്തേയും താൻ അഭിവാദ്യംചെയ്യുന്നുവെന്നും മോഹൻലാൽ പറഞ്ഞു.

'വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പൊലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനിക സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നു. ദുരിതാശ്വാസ ദൗത്യത്തിൽ മുൻപന്തിയിൽ നിന്ന എൻ്റെ 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിൻ്റെ പ്രയത്നങ്ങൾക്ക് ഞാൻ നന്ദിയുള്ളവനാണ്' എന്നും മോഹൻലാൽ കുറിച്ചു.

കേരളത്തിൽ ഉരുൾപൊട്ടലിന് സാധ്യത ഇല്ലാത്തത് ഒരു ജില്ലയിൽ മാത്രം; ലാൻഡ് സ്ലൈഡ് അറ്റ്ലസിൽ കേരളം ആറാമത്

നമ്മൾ മുൻപും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്കരമായ സമയത്ത് നമ്മൾ ഒറ്റക്കെട്ടായി നിൽക്കാനും നമ്മുടെ ഐക്യത്തിൻ്റെ ശക്തി കാണിക്കാനും ഞാൻ പ്രാർത്ഥിക്കുന്നുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

അതേസമയം, ഉരുൾപൊട്ടൽ പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക് നിരവധി താരങ്ങളാണ് സംഭാവന നൽകിയിരിക്കുന്നത്. തെന്നിന്ത്യൻ താരങ്ങളായ സൂര്യ, ജ്യോതിക, കാർത്തി, വിക്രം തുടങ്ങിയ താരങ്ങൾ എല്ലാം തന്നെ വയനാടിന് കൈത്താങ്ങായി എത്തിയിരുന്നു.

dot image
To advertise here,contact us
dot image