

അഹാന കൃഷ്ണയുടെയും നിമിഷ് രവിയുടെയും വിവാഹ വീഡിയോയും സംഗീത് നൈറ്റ് എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. സംഗീത് നൈറ്റില്‍ അഹാനയും കുടുംബവും കളിച്ച ഡാന്‍സിനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.ഇപ്പോഴിതാ ആ ഡാന്‍സിനെ കുറിച്ച് അഹാന പറഞ്ഞ കാര്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളിലൊന്നിതെന്നാണ് അഹാന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
'ചിലപ്പോള്‍ ഒരുപാട് കുടുംബങ്ങള്‍ ഇങ്ങനെയുണ്ടാകും. അല്ലെങ്കില്‍ ചിലപ്പോള്‍ ഞങ്ങള്‍ മാത്രമാകും. പക്ഷെ, ഞങ്ങളെല്ലാവരും പരസ്പരം എത്രത്തോളം സ്നേഹിക്കുന്നുവോ, അതുപോലെ തന്നെ ഞങ്ങള്‍ അടിയുണ്ടാക്കുകയും ചെയ്യും. കല്യാണത്തെക്കുറിച്ച് സ്വപ്നം കാണുന്നതിനും മുമ്പേ, എന്റെ കുടുംബത്തോടൊപ്പം ഈ പാട്ടിന് ഡാന്‍സ് ചെയ്യുന്നത് സ്വപ്നം കണ്ടിരുന്നു. അച്ഛന്‍, അമ്മ, പിന്നെ ഞങ്ങള്‍ നാല് പേരും.
ഞങ്ങളുടെ 20 മിനുറ്റോളമുള്ള ഡാന്‍സില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട നിമിഷം ഇതാണ്. ഒരു പിഴവും സംഭവിക്കാതെ ശരിയായി വരാന്‍ ഞാന്‍ ആഗ്രഹിച്ച ഭാഗമിതാണ്. പക്ഷെ എല്ലാത്തിലും ഉപരിയായി, ആരും അടിയുണ്ടാക്കാതെ ഞങ്ങള്‍ ആറ് പേരേയും ഒരുമിച്ച് സ്റ്റേജിലേക്ക് എത്തിക്കുന്നതിനെക്കുറിച്ചായിരുന്നു ഞാന്‍ പേടിച്ചിരുന്നത്. ആ നിമിഷം ഞങ്ങളെല്ലാവരും സന്തോഷത്തോടെ ഒരുമിച്ച് ഡാന്‍സ് ചെയ്യുന്നതായിരുന്നു എനിക്ക് വേണ്ടിയിരുന്നത്.
ഈ ഡാന്‍സ് വേദിയില്‍ ഭംഗിയായി ചെയ്തു തീര്‍ക്കാന്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ ഞാന്‍ കരഞ്ഞു പോകും' എന്ന് എന്റെ ബെസ്റ്റ് ഫ്രണ്ടിനോട് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. കാരണം, അത്രയും പ്രധാനപ്പെട്ടതായിരുന്നു എനിക്കിത്. ഞാന്‍ മനസില്‍ കണ്ടതു പോലെ തന്നെ അത് നടന്നു. ഇതായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. എനിക്ക് വേണ്ടി അവരത് ചെയ്തു.
എന്റെ അച്ഛന് കുറച്ചധികം കയ്യടി. ഒരു ഡാന്‍സര്‍ അല്ലാതിരുന്നിട്ടും, ഒരു സ്റ്റെപ്പ് പോലും മറക്കാതെ പിക്ചര്‍ പെര്‍ഫെക്ട് പെര്‍മോണ്‍സ് കാഴ്ചവച്ചതിന്. എന്റെ അവസാന ഏഴ് മിനുറ്റുകളില്‍ ഈ നിമിഷത്തിന് പ്രത്യേക ഇടമുണ്ടാകും'- അഹാന കുറിച്ചു.
Content Highlights: About Ahana dancing with her family at the Sangeet night