ജി സുധാകരനെതിരെ വീണ്ടും മാനനഷ്ടക്കേസ്; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് CPIM മുൻ ഏരിയ കമ്മിറ്റി അംഗം

നേരത്തേ മൂന്ന് പേര്‍ ജി സുധാകരനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു

ജി സുധാകരനെതിരെ വീണ്ടും മാനനഷ്ടക്കേസ്; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് CPIM മുൻ ഏരിയ കമ്മിറ്റി അംഗം
dot image

ആലപ്പുഴ: ജി സുധാകരന്‍ എംഎല്‍എയ്‌ക്കെതിരെ വീണ്ടും മാനനഷ്ടക്കേസ്. സിപിഐഎം മുന്‍ ഏരിയ കമ്മിറ്റി അംഗമായ എ ഷാനവാസാണ് സുധാകരനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ജി സുധാകരന്റെ ആരോപണത്തിലാണ് ഷാനവാസ് നിയമനടപടി സ്വീകരിച്ചത്. ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയില്‍ നിന്ന് 2022ല്‍ നിരോധിത പുകയില വില്‍പ്പനങ്ങള്‍ പിടികൂടിയിരുന്നു. ഈ കേസില്‍ ഷാനവാസ് പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ജി സുധാകരന്റെ ആരോപണം.

താന്‍ മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് ജി സുധാകരന്‍ ആരോപിച്ചതായി ഷാനവാസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. താന്‍ ലോറിയില്‍ കൊണ്ടുപോയി മയക്കുമരുന്ന് കച്ചവടം നടത്തുന്നതായി സുധാകരന്‍ പറഞ്ഞു. ആലപ്പുഴയിലെ പൊളിറ്റിക്കല്‍ ക്രിമിനലാണെന്ന് പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തു. ആലപ്പുഴ സിജെഎം കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കിയിട്ടുണ്ട്. രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ജി സുധാകരന്‍ ചെയ്തിരിക്കുന്നത്. ഇതിന് പുറമേ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും എ ഷാനവാസ് പറഞ്ഞു.

നേരത്തേ മൂന്ന് പേര്‍ ജി സുധാകരനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവല്‍, നഗരസഭ പ്രതിപക്ഷ നേതാവ് വി ജി വിഷ്ണു, ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് അനസ് അലി എന്നിവരായിരുന്നു മാനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തത്. എല്ലാത്തിനെയും കോടതിയില്‍ നേരിട്ടോളാം എന്നായിരുന്നു ജി സുധാകരന്റെ പ്രതികരണം.

Content Highlights- A CPI(M) leader in Alappuzha has filed a defamation case seeking Rs 1 crore in compensation from G Sudhakaran

dot image
To advertise here,contact us
dot image