

ഭാര്യയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കുവൈറ്റ് സ്വദേശിയായ പ്രതിയുടെ വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. കീഴ്‌ക്കോടതി വിധിക്കെതിരെ പ്രതി നൽകിയ അപ്പീൽ ഹർജി തള്ളിക്കൊണ്ടാണ് അപ്പീൽ കോടതി ശിക്ഷ ഉറപ്പാക്കിയത്. ദാരുണമായ ഈ കൊലപാതക കേസിൽ പ്രതിക്ക് അർഹമായ ശിക്ഷ തന്നെയാണ് ലഭിച്ചതെന്ന് കോടതി വ്യക്തമാക്കി.
ഈദുൽ ഫിത്തർ ദിനത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ഭാര്യയെ ക്രൂരമായി മർദ്ദിച്ച ശേഷം പ്രതി ഇവരെ മുത്‌ല മരുഭൂമിയിലെത്തിച്ച് കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന ദിവസം തന്നെ പ്രതിയെ കുവൈറ്റ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കേസിലെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനായി തനിക്ക് മാനസികാസ്വസ്ഥതയുണ്ടെന്ന് വരുത്തിതീർക്കാൻ പ്രതി ശ്രമിച്ചിരുന്നു. വ്യാജമായി മാനസികരോഗ ലക്ഷണങ്ങൾ കാണിച്ചെങ്കിലും പൊലീസും വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘവും നടത്തിയ വിശദമായ പരിശോധനയിൽ ഇത് വ്യാജമാണെന്ന് തെളിഞ്ഞു. കുറ്റം ചെയ്യുമ്പോൾ ഇയാൾ പൂർണ്ണ ബോധവാനായിരുന്നുവെന്ന് വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്തമായതോടെയാണ് കോടതി വധശിക്ഷ ശരിവെച്ചത്.
Content Highlights: Kuwait’s Court of Appeals has upheld the death sentence against a Kuwaiti citizen convicted of deliberately running over his wife in the Mutlaa area during Eid Al Fitr in 2025. The court also considered a psychiatric assessment concerning his responsibility for his actions.