ലിംഗ സമത്വമെന്നത് വിട്ടുവീഴ്ച ചെയ്യാൻ പറ്റാത്ത കാര്യം; UNFPA യ്ക്ക് പിന്തുണയുമായി സഞ്ജു

ലിംഗ സമത്വമെന്നത് സമൂഹത്തിൽ ഒരിക്കലും വിട്ടു വീഴ്ച ചെയ്യാൻ പറ്റാത്ത കാര്യമാണെന്ന് സഞ്ജു പറഞ്ഞു.

ലിംഗ സമത്വമെന്നത് വിട്ടുവീഴ്ച ചെയ്യാൻ പറ്റാത്ത കാര്യം; UNFPA യ്ക്ക് പിന്തുണയുമായി സഞ്ജു
dot image

ജനങ്ങളിൽ ലിംഗസമത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം നൽകാനുള്ള യുഎൻഎഫ്‌പിഎയുടെ ശ്രമങ്ങൾക്ക് പിന്തുണയർപ്പിച്ച് മലയാളി താരം സഞ്ജു സാംസൺ. ലിംഗ സമത്വമെന്നത് സമൂഹത്തിൽ ഒരിക്കലും വിട്ടു വീഴ്ച ചെയ്യാൻ പറ്റാത്ത കാര്യമാണെന്ന് സഞ്ജു പറഞ്ഞു.

'ക്ലാസ് മുറിയിലായാലും തൊഴിൽ സ്ഥലത്തായാലും, ക്രിക്കറ്റ് മൈതാനത്തായാലും വലിയ സ്വപ്നങ്ങൾ കാണാനും ബഹുമാനിക്കപ്പെടാനും എല്ലാവർക്കും തുല്യ അവകാശമുണ്ട്. അതിന് വേണ്ടി എനിക്കാവുന്നത് ചെയ്യും. എന്റെ ശബ്ദം ഒരു കുടുംബത്തെയെങ്കിലും ലിംഗസമത്വത്തെ വ്യത്യസ്തമായി കാണാൻ സഹായിച്ചാൽ അത് എനിക്ക് വലിയൊരു കാര്യമാണ്, സഞ്ജു സാംസൺ പറഞ്ഞു.

മൈതാനത്ത് എന്നും ഫ്രണ്ട് ഫൂട്ടിൽ കളിച്ച് ശീലിച്ചിട്ടുള്ള താരം ഇതേ നിലപാടോടെയാണ് ഈ ലക്ഷ്യത്തിലും പങ്കാളിയാകുന്നത്. താരത്തിന്റെ ദശലക്ഷക്കണിന് ആരാധകരിൽ ഭൂരിഭാഗവും യുവാക്കളായതിനാൽ അദ്ദേഹത്തിന്റെ സന്ദേശം അതിരുകൾ കടന്ന് കൂടുതൽ പേരിലേക്കെത്തും.


സമത്വത്തെ പിന്തുണയ്ക്കുന്നത് ദൗർബല്യമല്ലെന്നും അത് ഒരു ശക്തിയാണെന്നും ബോധ്യപ്പെടുത്താൻ ഇതിലൂടെ കഴിയും.

യുഎൻഎഫ്‌പിഎയുടെ ഇന്ത്യൻ പ്രതിനിധി ആൻഡ്രിയ എം വോജ്നാർ സഞ്ജുവിന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. എല്ലാവർക്കും തുല്യമായ അവസരങ്ങൾ ലഭിക്കാൻ അർഹതയുണ്ട്. ഇന്ത്യൻ ഗവൺമെന്റുമായി സഹകരിച്ച് ഒട്ടേറെ പദ്ധതികൾ ഇതിനായി യുഎൻഎഫ്‌പിഎ ആസൂത്രണം ചെയ്യുന്നുണ്ട്. ദശലക്ഷക്കണക്കിന് ആളുകൾ ആരാധിക്കുന്ന ഒരു കളിക്കാരൻ സമത്വത്തിനായി നേരിട്ട് സംസാരിക്കുമ്പോൾ അതുണ്ടാക്കുന്ന ഇമ്പാക്ട് ചെറുതല്ല, ആൻഡ്രിയ കൂട്ടിച്ചേർത്തു.

ഐക്യരാഷ്ട്രസഭയുടെ ലൈംഗിക-പ്രത്യുൽപാദന ആരോഗ്യ ഏജൻസിയാണ് യുഎൻഎഫ്‌പിഎ. ഓരോ ഗർഭധാരണവും ആഗ്രഹിച്ചുള്ളതായിരിക്കുക, ഓരോ പ്രസവവും സുരക്ഷിതമായിരിക്കുക, ഓരോ യുവത്വത്തിന്റെയും കഴിവുകൾ പൂർണ്ണമായി സാക്ഷാത്കരിക്കപ്പെടുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. കുടുംബാസൂത്രണം, ഗുണനിലവാരമുള്ള മാതൃജന ആരോഗ്യം, സമഗ്രമായ ലൈംഗിക വിദ്യാഭ്യാസം എന്നിവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങൾ.

content highlights:sanju samson partners with unfpa india for gender equality

dot image
To advertise here,contact us
dot image