പെരിന്തൽമണ്ണയിൽ തടിമില്‍ മാനേജരുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി 18 വര്‍ഷത്തിനുശേഷം അറസ്റ്റില്‍

അസം ദേമാജി ജില്ലയിലെ ഗോഗമുഖ് നിന്നാണ് സ്വദേശി ദിലീപ് രജക്കിനെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കീഴടക്കിയത്

പെരിന്തൽമണ്ണയിൽ തടിമില്‍ മാനേജരുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി 18 വര്‍ഷത്തിനുശേഷം അറസ്റ്റില്‍
dot image

മലപ്പുറം: പെരിന്തല്‍മണ്ണയിലെ തടിമില്ല് മാനേജരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി 18 വര്‍ഷത്തിനുശേഷം അറസ്റ്റില്‍. മില്ല് മാനേജര്‍ വടകര പഴങ്കാവ് വലിയപറമ്പില്‍ ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളെ അസമില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. അസം ദേമാജി ജില്ലയിലെ ഗോഗമുഖ് നിന്നാണ് സ്വദേശി ദിലീപ് രജക്കിനെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കീഴടക്കിയത്.

2007 ഡിസംബറില്‍ പ്രതികള്‍ ബാലകൃഷ്ണനെ കൊലപ്പെടുത്തി ഈര്‍ച്ചപ്പൊടിക്ക് ഉള്ളില്‍ ഒളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. ദിലീപ് രജക്കിന്റെ കൂട്ടുപ്രതിക്കായി അന്വേഷണം തുടരുകയാണ്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി എംപി മോഹന ചന്ദ്രന്റെ സംഘമാണ് പ്രതിയെ വലയിലാക്കിയത്. മുമ്പ് പ്രതികളെ കണ്ടെത്താന്‍ പൊലീസ് ആറുതവണ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അന്വേഷണവുമായി എത്തിയിരുന്നു.

Content Highlights: Accused in malappuram timber mill manager murder arrested after 18 years

dot image
To advertise here,contact us
dot image