

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന്റെ സുരക്ഷാ ചുമതല പൂർണ്ണമായും വ്യവസായ സുരക്ഷാ സേനക്ക് കൈമാറണമെന്ന ഡിജിപിയുടെ ശുപാർശയിൽ പ്രതിഷേധവുമായി വിമുക്ത ഭടൻമാർ. നാല്പത് വർഷമായി നിലനിൽക്കുന്ന തസ്തിക ഒഴിവാക്കാരുതെന്ന് ആവശ്യപ്പെട്ട് അനന്തപുരി സോൾജിയേഴ്സ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നൽകി.
പിണറായി വിജയന്റെ പാദസ്പര്ശം പതിഞ്ഞ മൈതാനം 'നവകേരള സദസ്സ് മൈതാനം' എന്നറിയപ്പെടട്ടെ; വി എന് വാസവന്നിർദേശം നടപ്പായാൽ സെക്രട്ടറിയേറ്റ് ഗാർഡായി ജോലി ചെയ്യുന്ന 142 വിമുക്തഭടൻമാരെ ഒഴിവാക്കേണ്ടി വരും. ഇത് അംഗീകരിക്കാനാകില്ലെന്നും സുരക്ഷക്കായി കൂടുതൽ സെക്രട്ടറിയേറ്റ് ഗാർഡുമാരെ നിയമിക്കുകയാണ് വേണ്ടതെന്നും വിമുക്തഭടൻമാർ ആവശ്യപ്പെട്ടു.
ഗവർണറുടെ വാഹനം തടഞ്ഞ ആറ് എസ്എഫ്ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തുനിലവിൽ 111 വിമുക്തഭടന്മാരെയാണ് പിഎസ്സി വഴി സെക്രട്ടറിയേറ്റിൽ നിയമിച്ചിട്ടുള്ളത്. താത്കാലികാടിസ്ഥാനത്തിൽ 31 വിമുക്തഭടന്മാരും സെക്രട്ടറിയേറ്റിൻറെ സുരക്ഷാ ചുമതലയിലുണ്ട്. ഇവരെ നീക്കി മുഴുവൻ സുരക്ഷാ ചുമതലയും സംസ്ഥാന വ്യവസായ സംരക്ഷണ സേനയ്ക്ക് നൽകണമെന്നാണ് ഡിജിപിയുടെ ശുപാർശ.
'നരേന്ദ്രമോദിയുടേതല്ല ഒരു പൊന്നുതമ്പുരാന്റേയും ഫോട്ടോ വെക്കാന് അനുവദിക്കില്ല'; ലൈഫില് പി പ്രസാദ്സെക്രട്ടറിയേറ്റ് ഗാർഡുമാരെ കൂടാതെ 150 വ്യവസായ സംരക്ഷണ സേനാംഗങ്ങളും 150ഓളം പൊലീസുകാരും സെക്രട്ടറിയേറ്റിൽ ഉണ്ട്. സുരക്ഷ മുഴുവനായി എസ്ഐഎസ്എഫിന് നൽകിയാൽ സെക്രട്ടറിയേറ്റിലെ നിയന്ത്രണം കൂടുതൽ ശക്തമാകും. ഇതിൽ പൊതുഭരണ വകുപ്പിനും എതിർപ്പുണ്ട്.