മൂന്ന് തവണ പിശാചിനെ കണ്ടു, അതിന്റെ കണ്ണുകൾ ഒരിക്കലും മറക്കില്ല; ഫ്രാൻസിസ് മാർപാപ്പയുടെ സ്വകാര്യ ഡയറി പുറത്ത്‌

'നരകത്തിന്റെ കവാടങ്ങൾ' കണ്ടതിനെക്കുറിച്ചും അദ്ദേഹം കുറിച്ചിട്ടുണ്ട്

മൂന്ന് തവണ പിശാചിനെ കണ്ടു, അതിന്റെ കണ്ണുകൾ ഒരിക്കലും മറക്കില്ല; ഫ്രാൻസിസ് മാർപാപ്പയുടെ സ്വകാര്യ ഡയറി പുറത്ത്‌
dot image

വത്തിക്കാൻ: മൂന്നുതവണ പിശാചിനെ കണ്ടുവെന്നും അതിന്റെ കണ്ണുകളെ ഒരിക്കലും മറക്കില്ലെന്നും പറയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്വകാര്യ ഡയറി പുറത്ത്. നരകത്തിന്റെ കവാടങ്ങളെ കണ്ടിട്ടുണ്ടെന്നും അദ്ദേഹം ഡയറിയില്‍ പറയുന്നു. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച 'ദി പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാന്‍സിസ്' എന്ന പുസ്തകത്തിലാണ് ഇത് വ്യക്തമാക്കുന്നത്.

'മൂന്നുതവണ പിശാചിനെ കണ്ടു. ഒരിക്കല്‍ കാറില്‍ വെച്ചും മറ്റൊന്ന് കുര്‍ബാനയ്ക്കിടെ ക്വയര്‍ ലോഫ്റ്റിലും മൂന്നാമത്തേത് വത്തിക്കാന്‍ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയുമാണ്. അതിന്‍റെ പരുക്കന്‍ ശബ്ദം എനിക്ക് മറക്കാന്‍ കഴിയില്ല,' ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതി.

1960-കൾക്കുശേഷം ഇതാദ്യമായാണ് ഒരു മാർപാപ്പയുടെ ഡയറി പ്രസിദ്ധീകരിക്കുന്നത്. അഞ്ച് ഭാഷകളിലായി 94 രാജ്യങ്ങളിലാണ് പുസ്തകം പുറത്തിറങ്ങിയത്. പിശാചുമായുള്ള കണ്ടുമുട്ടലുകളുടെ ആഘാതത്തിൽനിന്ന് സ്വയം മോചിതനാകാൻ കർത്താവ് അവസരം നൽകിയെന്ന് ഫ്രാൻസിസ് എഴുതി.

താൻ 'നരകത്തിന്റെ കവാടങ്ങൾ' കണ്ടതിനെക്കുറിച്ചും അദ്ദേഹം കുറിച്ചിട്ടുണ്ട്. '2018 ജൂണിലെ ഒരു രാത്രി ഉറങ്ങാനൊരുങ്ങുമ്പോൾ നരകത്തിലേക്കുള്ള പ്രവേശനകവാടം കണ്ടു. അത് എന്നെ ഭയപ്പെടുത്തി. ജപമാലയെ ആയുധമായി എടുത്തു', അദ്ദേഹം കുറിച്ചു.

2025 ഏപ്രിലിൽ 88-ാം വയസ്സിലാണ് ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചത്. 12 വർഷം കത്തോലിക്കാ സഭയെ നയിച്ച മാർപാപ്പയുടെ 1992 മുതൽ 2024 വരെയുള്ള കാലയളവിലെ ഡയറിക്കുറിപ്പുകളാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

Content Highlights: Pope Francis' diary reveals claims he saw the devil three times

dot image
To advertise here,contact us
dot image