ഇറാനിൽ നിന്ന് ഉടൻ ഭീഷണിയില്ലെന്ന് ഐസെൻകോട്ട്; ഇസ്രയേലിൻ്റെ ഗുരുതര പ്രശ്നങ്ങളെ കുറച്ച് കാണിച്ചെന്ന് നെതന്യാഹു

ഗാഡി ഐസെന്‍കോട്ടിന്റെ പ്രസ്താവന ഇസ്രയേലിന് ഗുരുതര ഭീഷണിയുണ്ടാക്കുമെന്നാണ് നെതന്യാഹു പറയുന്നത്

ഇറാനിൽ നിന്ന് ഉടൻ ഭീഷണിയില്ലെന്ന് ഐസെൻകോട്ട്; ഇസ്രയേലിൻ്റെ ഗുരുതര പ്രശ്നങ്ങളെ കുറച്ച് കാണിച്ചെന്ന് നെതന്യാഹു
dot image

ടെൽഅവീവ്: യാഷിര്‍ പാര്‍ട്ടി നേതാവ് ഗാഡി ഐസെന്‍കോട്ടിനെതിരെ ഇസ്രയേല്‍ കാവല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനെതിരെ ഉടന്‍ സൈനിക നടപടി ആവശ്യമില്ലെന്ന് പറഞ്ഞ ഗാഡി ഐസെന്‍കോട്ടിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് നെതന്യാഹു രംഗത്ത് വന്നത്. ഗാഡി ഐസെകോട്ടിന്റെ പ്രസ്താവന ഇസ്രയേലിന് ഗുരുതര ഭീഷണിയുണ്ടാക്കുമെന്നാണ് നെതന്യാഹു പറയുന്നത്.

ഇസ്രയേലില്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഐക്യസര്‍ക്കാര്‍ വേണമെന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വീണ്ടും ഇരുനേതാക്കളും പരസ്പര വിരുദ്ധ അഭിപ്രായങ്ങള്‍ ഉന്നയിച്ച് കൊണ്ട് രംഗത്ത് വരുന്നത്. ഗാഡി ഐസെന്‍കോട്ടിന്റെ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ക്കിടയിലും നെതന്യാഹു ഐക്യസര്‍ക്കാര്‍ വേണമെന്ന നിലപാട് ആവര്‍ത്തിച്ചു.

നെസെറ്റിൽ പ്രസംഗിക്കുന്ന കാവൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു (ചിത്രം, റോയിട്ടേഴ്സ്)

Also Read:

ഇറാനില്‍ നിന്ന് ഉടനടി ഭീഷണികളൊന്നും കാണുന്നില്ലെന്നും സൈനിക നടപടികളുടെ ആവശ്യമില്ലെന്നുമാണ് ഗാഡി ഐസെന്‍കോട്ട് പറഞ്ഞത്. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. ഇറാന്റെ ഭീഷണി ഇസ്രയേല്‍ ഗുരുതരമായി കാണേണ്ടതാണ്. എന്നിരുന്നാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇസ്രയേലിനുമേല്‍ ഭീഷണികളൊന്നുമില്ല, അതിനാല്‍ ഇറാനെതിരെ പെട്ടെന്നൊരു സൈനിക നടപടി സ്വീകരിക്കേണ്ട സാഹചര്യം ഇസ്രയേലിനില്ല എന്നാണ് ഗാഡി ഐസെന്‍കോട്ട് പറഞ്ഞത്.'ഇറാനില്‍ നിന്നുള്ള ഏറ്റവും ഗുരുതരമായ ഭീഷണി 440 കിലോഗ്രാം സമ്പുഷ്ട യുറേനിയമാണ്, അത് ഇതുവരെ നശിപ്പിക്കപ്പെടുകയോ നീക്കം ചെയ്യുകയോ ചെയ്തിട്ടില്ല. നമ്മള്‍ അവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം'; അദ്ദേഹം പറഞ്ഞു.

യാഷിർ പാർട്ടി നേതാവ് ഗാഡി ഐസെൻകോട്ട് മാധ്യമങ്ങളെ കാണുന്നു (ചിത്രം, AFP)

ഇസ്രയേലില്‍ പുതിയ ഐക്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി കാവല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് (Likud) പാര്‍ട്ടിയും പ്രധാനമന്ത്രിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട ഗാഡി ഐസന്‍കോട്ടിന്റെ യാഷര്‍ (Yashar) പാര്‍ട്ടിയും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ധാരണയിലെത്താതെ അവസാനിച്ചിരുന്നു. ഞായറാഴ്ച ഹെര്‍ത്സ്‌ലിയയിലെ ഡാന്‍ അക്കാദിയ ഹോട്ടലില്‍ വച്ച് നാല് മണിക്കൂറോളം നീണ്ടുനിന്ന നിര്‍ണായക കൂടിക്കാഴ്ചയാണ് യാതൊരു ധാരണയുമില്ലാതെ പിരിഞ്ഞത്.

Content Highlights: Eisenkot has said Iran poses no immediate threat to Israel and criticised Netanyahu for downplaying the country's serious challenges.

dot image
To advertise here,contact us
dot image