'ക്രിസ്റ്റ്യാനോയുടെ പ്രസ്താവന വായിച്ചു, പ്രതികരിക്കാനില്ല'; പോർച്ചുഗൽ കോച്ച് ജെസ്യൂസ്

റൊണാൾഡോയുടെ പ്രസ്താവനയിൽ കൂടുതൽ പ്രതികരണത്തിന് മുതിരാതെ പോർച്ചുഗൽ കോച്ച് യൊർഗെ ജെസ്യൂസ്.

'ക്രിസ്റ്റ്യാനോയുടെ പ്രസ്താവന വായിച്ചു, പ്രതികരിക്കാനില്ല'; പോർച്ചുഗൽ കോച്ച് ജെസ്യൂസ്
dot image

പരിശീലകൻ വാക്ക് പാലിക്കാത്തതിനാലാണ് ദേശീയ ടീമിന്റെ ക്യാമ്പ് വിട്ടതെന്ന റൊണാൾഡോയുടെ പ്രസ്താവനയിൽ കൂടുതൽ പ്രതികരണത്തിന് മുതിരാതെ പോർച്ചുഗൽ കോച്ച് യൊർഗെ ജെസ്യൂസ്.

ക്രിസ്റ്റ്യാനോയുടെ പ്രതികരണം വായിച്ചെന്നും എന്നാൽ മറ്റ് കാര്യങ്ങളൊന്നും പറയാനില്ലെന്നും ജെസ്യൂസ് പറഞ്ഞു. കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ ജെസ്യൂസിനെതിരേ റോണോ തുറന്നടിച്ചിരുന്നു. പുതിയ കോച്ചായി ജെസ്യൂസ് വരുന്നതിൽ ആത്മാർഥമായി സന്തോഷിച്ചയാളാണ് താനെന്നും എന്നാൽ വാക്ക് പാലിക്കാത്തതിനാലാണ് ടീം ക്യാമ്പ് വിട്ടതെന്നും റോണോ വ്യക്തമാക്കി.

‘ക്രിസ്റ്റ്യാനോയുടെ പ്രസ്താവന വായിച്ചു. എല്ലാ ദിവസത്തേയും പോലെ ഫെഡറേഷനിൽ ജോലിയുമായി ബന്ധപ്പെട്ട് പോകുകയാണ്. പോർച്ചുഗൽ ദേശീയ ടീമിനെ കുറിച്ചാണ് ചിന്ത. കൂടുതൽ ഒന്നും പറയാനില്ല.’ - ജെസ്യൂസ് പറഞ്ഞു.

നാഷൻസ് ലീഗ് മത്സരങ്ങളിൽ തന്നെ എപ്പോൾ കളിപ്പിക്കുമെന്ന കാര്യത്തിൽ മുഖ്യപരിശീലകൻ യോർഗെ ജെസ്യൂസ് നൽകിയ വാക്ക് പാലിച്ചില്ലെന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ആരോപിച്ചിരുന്നത്. നാഷണൽ ലീഗ് മത്സരങ്ങളിൽ പങ്കെടുക്കണമെന്നും അതിനായി പോർച്ചുഗലിൽ തുടരണമെന്നും പരിശീലകൻ നേരിട്ടുവന്ന് പറഞ്ഞിരുന്നു, ക്രിസ്റ്റ്യാനോ പറഞ്ഞു.

എന്നാൽ, നോർവേയുമായുള്ള മത്സരത്തിൽ 30 മിനിറ്റ് കളിക്കാമോയെന്ന് കോച്ച് തന്നോട് ചോദിച്ചു. പറ്റുമെന്ന് മറുപടിയും നൽകി. അതിനെത്തുടർന്ന് ഹാഫ്‌ടൈം മുതൽ വാംഅപ്പ് ചെയ്തു. എന്നിട്ടും അവസാനംവരെ എന്നെ വിളിച്ചില്ല. വാക്കുപാലിച്ചില്ലെന്നും ക്രിസ്റ്റ്യാനോ വ്യക്തമാക്കി.

content highlights: jorge jesus reacts cristiano ronaldo statement portugal national team

dot image
To advertise here,contact us
dot image