നാവിക കപ്പലുകൾ കൂട്ടിയിടിച്ച സംഭവം; ഇന്ത്യ-പാക് ബന്ധത്തിൽ ആശങ്ക, പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി

ഇന്നലെ വൈകിട്ടാണ് വടക്കന്‍ അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേന കപ്പലും പാകിസ്താന്‍ കപ്പലും കൂട്ടിയിടിച്ചത്

നാവിക കപ്പലുകൾ കൂട്ടിയിടിച്ച സംഭവം; ഇന്ത്യ-പാക് ബന്ധത്തിൽ ആശങ്ക, പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി
dot image

ന്യൂഡല്‍ഹി: ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളാവുന്നതായി റിപ്പോര്‍ട്ട്. പാകിസ്താന്‍ നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തി. അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേന കപ്പലും പാകിസ്താന്‍ കപ്പലും കൂട്ടിയിടിച്ച സംഭവത്തിലാണ് പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ചാര്‍ജ് ഡി അഫേഴ്സിനെ വിളിച്ചുവരുത്തിയത്. ഡല്‍ഹി വിദേശകാര്യമന്ത്രാലയത്തില്‍ പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.

Also Read:

ഇന്നലെ വൈകിട്ടാണ് വടക്കന്‍ അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേന കപ്പലും പാകിസ്താന്‍ കപ്പലും കൂട്ടിയിടിച്ചത്. അന്താരാഷ്ട്ര ജലപരിധിയില്‍ ആയിരുന്നു അപകടം. ഇന്ത്യന്‍ നാവികസേന, പാകിസ്താൻ നാവികസേന കപ്പലുകളാണ് കൂട്ടിയിടിച്ചത്. പാക് കപ്പല്‍ ഇന്ത്യന്‍ കപ്പലിന് നേരെ വേഗത്തില്‍ എത്തുകയായിരുന്നു എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നാവിക പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ ആശങ്ക ഉയര്‍ത്തുന്ന അപകടമാണിതെന്ന് ഇന്ത്യ അറിയിച്ചു. സംഭവത്തില്‍ കേടുപാടുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

1991 ഏപ്രിലില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒപ്പുവെച്ച സൈനിക അഭ്യാസങ്ങള്‍, സൈനിക നീക്കങ്ങള്‍, സൈനികരുടെ വിന്യാസം എന്നിവ സംബന്ധിച്ച മുന്‍കൂര്‍ അറിയിപ്പ് കരാറിലെ ആര്‍ട്ടിക്കിള്‍ 10 പാകിസ്താന്‍ ലംഘിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര സമുദ്രപരിധിയിലാണ് സംഭവം നടന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രസക്തമായ കരാറുകള്‍ കൃത്യമായി പാലിക്കുകയും എല്ലാ സൈനിക വിഭാഗങ്ങളും ആവശ്യമായ ജാഗ്രത പുലര്‍ത്തുകയും വേണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു.

Content Highlights: India summoned Pakistan's Charge d'Affaires over the naval collision in the Arabian Sea, alleging that the incident violated the 1991 bilateral agreement and urging Pakistan's military units to exercise due caution

dot image
To advertise here,contact us
dot image