രോഹിത്തിനും അഭിഷേകിനുമൊപ്പം; പുതിയ നാഴികക്കല്ല് പിന്നിട്ട് സഞ്ജു

അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ടി20 മത്സരത്തിൽ പുതിയ നാഴിക്കല്ല് പിന്നിട്ട് സഞ്ജു സാംസൺ

രോഹിത്തിനും അഭിഷേകിനുമൊപ്പം; പുതിയ നാഴികക്കല്ല് പിന്നിട്ട് സഞ്ജു
dot image

അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ടി20 മത്സരത്തിൽ പുതിയ നാഴിക്കല്ല് പിന്നിട്ട് സഞ്ജു സാംസൺ. 20 പന്തിൽ നിന്ന് ഈ വര്‍ഷത്തെ തന്‍റെ നാലാമത്തയും ലോകകപ്പിനുശേഷമുള്ള ആദ്യത്തെയും ടി20 അർധസെഞ്ചുറി തികച്ച സഞ്ജു, രാജ്യാന്തര ടി20-യിൽ ഓപ്പണറായി 1,000 റൺസ് എന്ന നാഴികക്കല്ലും പിന്നിട്ടു.

ഇന്ത്യക്കായി ടി20-യിൽ ഓപ്പണറായി 1,000 റൺസ് തികയ്ക്കുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യൻ ബാറ്ററാണ് സഞ്ജു സാംസൺ. രോഹിത് ശർമ്മ, കെ. എൽ. രാഹുൽ, ശിഖർ ധവാൻ, അഭിഷേക് ശർമ്മ എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് താരങ്ങൾ.

ആദ്യ മത്സരത്തിലെ മങ്ങിയ പ്രകടനത്തിന് ശേഷം രണ്ടാം മത്സരത്തിൽ 22 പന്തിൽ നിന്ന് 57 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. 7 ഫോറുകളും 4 സിക്സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം. അഭിഷേക് ശർമ്മയ്ക്കൊപ്പം (19 പന്തിൽ 39) ഒന്നാം വിക്കറ്റിൽ വെറും 6.2 ഓവറിൽ 88 റൺസാണ് സഞ്ജു കൂട്ടിച്ചേർത്തത്.

മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിങ്ങിൽ സഞ്ജു സാംസൺ കത്തികയറിയതോടെ ഇന്ത്യ അനായാസം കുതിച്ചു. 14 .5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

content highlights: sanju samson reaches new milestone joins rohit sharma and abhishek sharma

dot image
To advertise here,contact us
dot image