ആഗോള എണ്ണ വില ഉയരാൻ കാരണം റഷ്യയും യുക്രെയ്നും,അല്ലാതെ ഇറാനല്ല; റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ അവകാശവാദവുമായി ട്രംപ്

ഇരുരാജ്യങ്ങളും ഊര്‍ജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന ഉറപ്പ് നല്‍കിയെന്നാണ് ട്രംപിന്റെ പുതിയ പ്രസ്താവന

ആഗോള എണ്ണ വില ഉയരാൻ കാരണം റഷ്യയും യുക്രെയ്നും,അല്ലാതെ ഇറാനല്ല; റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ അവകാശവാദവുമായി ട്രംപ്
dot image

വാഷിങ്ടൺ: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും ഊര്‍ജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന ഉറപ്പ് നല്‍കിയെന്നാണ് ട്രംപിന്റെ പുതിയ പ്രസ്താവന. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ട്രംപ് പ്രതികരണം നടത്തിയത്. എണ്ണ പ്രതിസന്ധിക്ക് കാരണം ഇറാനല്ലെന്നും റഷ്യയും യുക്രെയ്‌നുമായുളള സംഘര്‍ഷമാണെന്നും ട്രംപ് പറഞ്ഞു.

'റഷ്യയുടെ ഊര്‍ജ്ജ സംവിധാനങ്ങള്‍ക്കുനേരെ ആക്രമണം നടത്തില്ലെന്ന് യുക്രൈന്‍ സമ്മതിച്ചു. റഷ്യയും അങ്ങനെ ചെയ്യില്ലെന്ന് സമ്മതിച്ചു. ലോകത്ത് ഡീസല്‍ വില ഉയരാന്‍ പ്രധാനകാരണം റഷ്യ-യുക്രെയ്ൻ യുദ്ധമാണ്, അല്ലാതെ ഇറാന്‍ അല്ല', ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം റഷ്യയുടെ ഊർജ്ജ സംവിധാനങ്ങളെ ലക്ഷ്യവെച്ച് യുക്രെയ്ൻ ആക്രമണം നടത്തുന്നതിൽ ട്രംപ് വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ പ്രതികരണവുമായി ഡോണൾഡ് ട്രംപ് എത്തുന്നത്.

Content Highlights:

dot image
To advertise here,contact us
dot image