243 യാത്രക്കാരുമായി സഞ്ചരിച്ച ഇന്തോനേഷ്യന്‍ കപ്പല്‍ മറിഞ്ഞു: ആറ് പേര്‍ക്ക് ദാരുണാന്ത്യം, 130 പേരെ കാണാതായി

കപ്പല്‍ മുങ്ങുന്നതിന് മുമ്പേ ഇത് സംബന്ധിച്ച് ക്യാപ്റ്റന്‍ വിവരം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍

243 യാത്രക്കാരുമായി സഞ്ചരിച്ച ഇന്തോനേഷ്യന്‍ കപ്പല്‍ മറിഞ്ഞു: ആറ് പേര്‍ക്ക് ദാരുണാന്ത്യം, 130 പേരെ കാണാതായി
dot image

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ കടലില്‍ 243 പേരുമായി സഞ്ചരിച്ച പാസഞ്ചര്‍ കപ്പല്‍ മറിഞ്ഞ് ആറ് പേര്‍ക്ക് ദാരുണാന്ത്യം. 130 പേരെ കാണാതായി. ഇപ്പോഴും ശക്തമായ കാറ്റും കടല്‍ക്ഷോഭവും കാരണം കപ്പലിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കപ്പല്‍ മുങ്ങുന്നതിന് മുമ്പേ ഇത് സംബന്ധിച്ച് ക്യാപ്റ്റന്‍ വിവരം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഹെലികോപ്റ്ററും കപ്പലുകളും ഉള്‍പ്പെടുത്തി വലിയ രക്ഷാപ്രവര്‍ത്തനമാണ് സംഭവസ്ഥലത്ത് നടക്കുന്നത്. 107 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 130 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കഠിനമായ കടല്‍ക്ഷോഭവും മോശം കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പ്രദേശത്ത് മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ശക്തമായ കാലാവസ്ഥയും തിരമാലകളും പ്രധാന കാരണങ്ങളായിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്തോനേഷ്യയില്‍ ദ്വീപുകള്‍ തമ്മിലുള്ള യാത്രയ്ക്ക് ഫെറി സര്‍വീസുകള്‍ പ്രധാന മാര്‍ഗമാണ്. എന്നാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പലപ്പോഴും കര്‍ശനമായി പാലിക്കപ്പെടുന്നില്ലെന്ന് വിമര്‍ശനമുണ്ട്.

Content Highlights: Six dead and 130 missing after passenger ship carrying 243 people capsized in Indonesia’s Java Sea amid severe weather

dot image
To advertise here,contact us
dot image